Saturday, September 05, 2026
News99 Kerala

ജന്തർ മന്തറിലെ സമരം: ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകളുമായി പോലീസ്; സ്വകാര്യതാ ലംഘനമെന്ന് ആരോപിച്ച് വിദ്യാർഥികളും മനുഷ്യാവകാശ പ്രവർത്തകരും

Logo
Kerala July 24, 2026 | 11:08 AM
News Image
ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ തിരിച്ചറിയാൻ പോലീസ് എഐ സഹായത്തോടെ ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനങ്ങൾ ഘടിപ്പിച്ച നിരീക്ഷണ സംവിധാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സിജെപിയും വിദ്യാർത്ഥികളും രംഗത്ത് എത്തിയത് . പ്രതിഷേധക്കാരുടെ വിവരങ്ങൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിച്ചാണോ ശേഖരിക്കുന്നത് എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

ജന്തർ മന്തറിന് സമീപം പോലീസിന്റെ രണ്ട് അത്യാധുനിക നിരീക്ഷണ വാഹനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ക്യാമറകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ ശേഖരിക്കുകയും എഐ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആളുകളുടെ മുഖം ഒത്തുനോക്കി ചിലരുടെ പേരും വിവരങ്ങളും സ്‌ക്രീനിൽ കാണിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു . ഇതോടെയാണ് സാധാരണക്കാരായ പ്രതിഷേധക്കാരുടെ വിവരങ്ങൾ ആധാർ ഉപയോഗിച്ച് ശേഖരിക്കുകയാണോ എന്ന ആശങ്ക ശക്തമായത്.

ഈ വിവരങ്ങൾ എത്ര കാലത്തേക്ക് സൂക്ഷിക്കുമെന്നോ എങ്ങനെയാണ് സൂക്ഷിക്കുകയെന്നോ എന്തെങ്കിലും ലക്ഷ്യം വെച്ചുള്ള വിവര ശേഖരണമാണോ എന്ന കാര്യത്തിൽ ഒന്നും വ്യക്തതയിട്ടില്ല. എന്നാൽ, ഈ സംവിധാനം ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന ആരോപണത്തിന് ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് അധികൃതർ വ്യക്തമാക്കിയത്.
മുൻപ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ പോലീസിന്റെ സ്വന്തം ഡാറ്റാബേസുമായി ദൃശ്യങ്ങൾ ഒത്തുനോക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് പോലീസിന്റെ വിശദീകരണം ഉണ്ടായത് . പ്രതിഷേധങ്ങളുടെ മറവിൽ കുറ്റവാളികൾ കടന്നുകൂടുന്നത് തടയാനാണ് ഈ നിരീക്ഷണമെന്നും പോലീസ് കൂട്ടിച്ചേർക്കുന്നത് . എങ്കിലും സ്വകാര്യത ലംഘിക്കപ്പെടുന്നുവെന്നും പ്രതിഷേധ പ്രകടനങ്ങളെ നിരീക്ഷിക്കുന്നത് ആശങ്കാജനകമാണെന്നും ചൂണ്ടിക്കാട്ടിയത് സമരാനുകൂലികളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിരിക്കുന്നു

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.