Saturday, September 05, 2026
News99 Kerala

അശ്ലീല വിഡിയോ വിവാദം; കർണാടക ഡി.ജി.പി കെ. രാമചന്ദ്ര റാവുവിനെതിരെ പിരിച്ചുവിടൽ നടപടിയെന്ന് സൂചന

Logo
Editors Pick January 20, 2026 | 04:34 PM
News Image
ബാംഗളൂരു: ഡി.ജി.പി കെ. രാമചന്ദ്ര റാവുവിന്റെ അശ്ലീല വിഡിയോ വൈറലായ സംഭവത്തില്‍ സസ്‌പെൻഷന് പിന്നാലെ പിരിച്ചുവിടല്‍ നടപടിയുണ്ടാകാമെന്ന് സൂചന നല്‍കി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്നും മന്ത്രി.

സർക്കാർ ജീവനക്കാരന് അനുയോജ്യമല്ലാത്ത പെരുമാറ്റവും സർവിസ് ചട്ടങ്ങള്‍ ലംഘിച്ചതുമാണ് സസ്‌പെൻഷന് കാരണമായതെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര നടപടിയായാണ് സസ്‌പെൻഷൻ അനിവാര്യമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോർട്ട് ലഭിച്ച ശേഷം അതനുസരിച്ച്‌ അടുത്ത നടപടി സ്വീകരിക്കും'
മന്ത്രി പറഞ്ഞു. സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ കാണാൻ ശ്രമിച്ചതായി റിപ്പോർട്ടുകള്‍ വന്നതിനെക്കുറിച്ച്‌ പ്രതികരിച്ച പരമേശ്വര താൻ വിഷയത്തില്‍ ഒരുതരത്തിലും ഇടപെടില്ലെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്ന ബിജെപിയുടെ ആവശ്യത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍, റാവുവിന് സീനിയോറിറ്റി ഉണ്ടായിരുന്നിട്ടും സർക്കാർ നടപടിയെടുക്കുന്നതില്‍ മടിച്ചില്ലെന്നും, ആവശ്യമായാല്‍ പിരിച്ചുവിടല്‍ വരെ ഉണ്ടാകാമെന്നും മന്ത്രി സൂചിപ്പിച്ചു. ഈ സംഭവം പൊലീസിനും മറ്റു വകുപ്പുകള്‍ക്കും നാണക്കേടുണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.