Sunday, September 06, 2026
News99 Kerala

ശബരിമല സ്വർണ്ണക്കൊള്ള ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

Logo
Editors Pick July 23, 2026 | 07:31 AM
News Image
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത് . തിരുവനന്തപുരം ഏണിക്കരയിലുള്ള വസതിയിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുൻപ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്യാൻ നീക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും പിന്നീട് അതിൽ നിന്നും പിന്മാറുകയായിരിരിക്കുന്നു.

പ്രശാന്തിനെ കൂടാതെ തിരുവാഭരണ കമ്മീഷണറായിരുന്ന റെജിലാൽ, ബോർഡ് അംഗം അജി കുമാർ എന്നിവരുടെയും അറസ്റ്റ് ഇന്ന് ഔദ്യോഗികമായി രേഖപ്പെടുത്തും. തനിക്കെതിരെയുള്ള ഈ നീക്കങ്ങൾക്ക് പിന്നിൽ സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് ആരോപിച്ച് പ്രശാന്ത് ഇന്ന് രാവിലെ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. തികച്ചും സത്യസന്ധമായി പ്രവർത്തിക്കുകയും 2019-ലെ ശബരിമല സ്വർണ്ണക്കൊള്ള വെളിച്ചത്തുകൊണ്ടുവരാൻ കാരണമാവുകയും ചെയ്ത ബോർഡിനെ മനപ്പൂർവ്വം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നാണ് ഈ കുറിപ്പിൽ ആരോപിച്ചിരിക്കുന്നത്.

2025-ലെ സ്വർണ്ണപ്പാളി കടത്തലുമായി ബന്ധപ്പെട്ട് അന്നത്തെ ഭരണസമിതിക്കെതിരെ കൃത്യമായ അന്വേഷണം നടത്തി കേസെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നത് . എന്നാൽ ഇതിനെ പ്രത്യേക കേസായി പരിഗണിക്കുന്നതിന് പകരം, 2019-ൽ നടന്ന സ്വർണ്ണക്കൊള്ളയുടെ തുടർച്ചയായി അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നു . ഈ കേസിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട മൂന്ന് പ്രതികളെയാണ് ഇന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.