Sunday, September 06, 2026
News99 Kerala

പോത്തുണ്ടി ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയ്ക്ക് മരണം വരെ തൂക്കിക്കൊല്ലാൻ ശിക്ഷ; 20 ലക്ഷം രൂപ പിഴ

Logo
Editors Pick July 21, 2026 | 05:00 AM
News Image
നെന്മാറ, പോത്തുണ്ടി, ബോയിൻ കോളനിയിലെ ഇരട്ടകൊലപാതക കേസിലെ പ്രതിയായ ചെന്താമരയക്ക് മരണം വരെ തൂക്കി കൊല്ലുവാനും, ഇരുപതു ലക്ഷം രൂപ പിഴയും ശിക്ഷ.

പാലക്കാട് ജില്ലയിലെ നെന്മാറ, പോത്തുണ്ടി ബോയിൻ കോളനിയിലെ സൂധാകരൻ S/o അപ്പായി വയസ്സ് 54, തിരുത്തുംപാടം, ബോയിൻ കോളനി, പോത്തുണ്ടി അയാളുടെ അമ്മയായ ലക്ഷമി W/o അപ്പായി, വയസ്സ് 74 തിരുത്തുംപാടം, ബോയിൻ കോളനി, പോത്തുണ്ടി എന്നിവരെ വെട്ടികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയും അയൽക്കാരനുമായ ചെന്താമര S/o ചാമുണ്ണി, ബോയിൻ കോളനി, തിരത്തുംപാടം, പോത്തുണ്ടി എന്നയാൾക്ക് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് & സെഷന്ഴസ് കോടതി നമ്പർ നാല് (FTC II) ജഡ്ജ് കെന്നത്ത് ജോർജ്ജ് മരണം വരെ തൂക്കി കൊല്ലുവാനും, ഇരുപതു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

27.01.2025 തിയ്യതി കാലത്ത് 10.00 മണിക്കാണ് കേസ്സിനാസ്പദമായ സംഭവം നെന്മാറ, പോത്തുണ്ടിയിലുള്ള തിരുത്തുംപാടം, ബോയിൻ കോളനി എന്ന സ്ഥലത്തുവച്ച് നടന്നത്. കൊല്ലപ്പെട്ട സുധാകരനും, ലക്ഷമിയും താമസ്സിക്കുന്നത് ചെന്താമരയുടെ വീടിനു സമീപത്തുള്ള വീട്ടിലാണ്. ചെന്താമരയുടെ ഭാര്യയും, മകളും തന്നിൻ നിന്നും പിണങ്ങിപോകുവാൻ കാരണം സുധാകരനും, കുടുംബവും ആണെന്നുള്ള തെറ്റിധാരണയിലാണ് പ്രതിയായ ചെന്താമര ഈ കൊലപാതകങ്ങൾ ചെയ്തിട്ടുള്ളത്. മേൽപറഞ്ഞ കൊലപാതകം നടത്തുന്നതിനു ഏഴു വർഷം മുന്പ് 2019 ൽ ചെന്താമര ഇപ്പോൾ കൊലചെയ്യപ്പെട്ട സുധാകരൻ്റെ ഭാര്യയായ സജിത എന്നിവരെയും സമാനമായ രീതിയിൽ അവരുടെ വീട്ടിൽ കയറി അതിദാരൂണമായ രീതിയിയിൽ വെട്ടി കൊലപ്പെടുത്തിയിരുന്നു. ആ കേസ്സിൻ്റെ വിചാരണയും ഇതേ കോടതിയിൽ നടന്നിരുന്നു. ആദ്യത്തെ കേസ്സിൽ കോടതിയിൽ വിചാരണ നടന്നു വരവെ ചെന്താമര കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടുലള്ളതും, ഇരട്ട ജീവപര്യന്തം തടവുശിക്ഷയും, മുന്നര ലക്ഷം രൂപ പിഴ ശിക്ഷയും നൽകിയിരുന്നു.

ചെന്താമര ആദ്യത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഭവിച്ചു വരവെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് 27.01.2025 തിയ്യതി മറ്റു രണ്ടു കൊലപാതകങ്ങളും നടത്തിയത്. 28.01.2025 തിയ്യതി കേസ്സിലെ പ്രതിയായ ചെന്താമരയെ അർദ്ധരാത്രിയോടെ പ്രതിയുടെ വീടിനു സമീപത്തുള്ള പാടത്തുവച്ച് അറസ്റ്റ് ചെയ്തത്.

അന്നത്തെ ആലത്തൂർ DYSP ആയിരുന്ന മുരളീധരൻ. നെന്മാറ ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ, സബ് ഇൻസ്പെക്ടർമാരായ രാജേഷ് ആർ, സന്തോഷ്, എ.എസ്.ഐ മാരായ രാജേഷ്, കൃഷ്ണദാസ്, SCPO മാരായ ഷിബിൻ, ശിവപ്രകാശ്, CPO വിനു എന്നിവരടങ്ങുന്ന സംഘമാണ് കേസ്സ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

ഈ കേസ്സിനും, സജിതയെ കൊലപ്പെടുത്തിയ കേസ്സിലും അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ എം.ജെ വിജയകുമാർ പ്രോസിക്യഷനു വേണ്ടി ഹാജരായി. വിചാരണ വേളയിൽ പ്രോസിക്യൂഷൻ 81 സാക്ഷികളെ കേസ്സിൻ്റെ തെളിവിലേയ്കായി വിസ്തരിച്ചു. 91 രേഖകളും, കേസ്സിൻ്റെ തെളിവിലേയ്കായി കോടതി മുന്പാകെ സമർപ്പിച്ചു. അഡ്വക്കേറ്റ് അനിഷാ വൈശാഖ്, സബ് ഇൻസ്പെക്ടർ രാമേഷ് എം, ASI ജിനപ്രസാദ് കെ, CPO ശിവദാസൻ എന്നിവർ കോടതി നടപടികൾ ഏകോപിപ്പിച്ചു

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.