Saturday, September 05, 2026
News99 Kerala

4 വർഷത്തിനിടെ ട്രെയിനിലെ 1.27 കോടി ബെഡ്ഷീറ്റുകളും ടവ്വലുകളും മോഷ്ടിക്കപ്പെട്ടു 104.51 കോടിയുടെ നഷ്ടം

Logo
Editors Pick July 13, 2026 | 10:10 AM
News Image
നാല് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവർ 1.27കോടിയിലധികം ബെഡ്ഷീറ്റുകളും ടവ്വലുകൾ മോഷ്ടിച്ചതായി റിപ്പോർട്ട്. 2022 ജനുവരി മുതൽ 2026 മെയ് മാസം വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ മോഷണം നടന്നിരിക്കുന്നു . ബെഡ്ഷീറ്റുകൾ, പുതപ്പുകൾ, തലയിണകൾ, തലയിണക്കവറുകൾ, ഫേസ് ടവലുകൾ (മുഖം തുടയ്ക്കുന്ന ചെറിയ തോർത്ത്) എന്നിവയാണ് യാത്രക്കാർ വ്യാപകമായി കടത്തിക്കൊണ്ടുപോയിരിക്കുന്നത്.

ഇതുവഴി റെയിൽവേയുടെ ബെഡ്‌റോൾ കരാറുകാർക്ക് ഏകദേശം 104.51 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ 69 റെയിൽവേ ഡിവിഷനുകളിൽ 54 എണ്ണത്തിൽ നിന്ന് ലഭിച്ച ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. എസി കോച്ചുകളിൽ യാത്ര ചെയ്യുന്ന ഓരോ ആയിരം യാത്രക്കാരിൽ ഒരാൾ വീതമെങ്കിലും ഒരു ബെഡ്ഷീറ്റ് സ്വന്തം ബാഗിലാക്കി കൊണ്ടുപോകുന്നുണ്ടെന്നാണ് റെയിൽവേയുടെ കണക്കുകൾ സൂചിപ്പിച്ചിരിക്കുന്നത്.

ഇതിൽ യാത്രക്കാർ ഏറ്റവും കൂടുതൽ മോഷ്ടിച്ചിരിക്കുന്നത് ബാഗുകളിൽ എളുപ്പത്തിൽ ഒളിപ്പിക്കാൻ കഴിയുന്ന ഫേസ് ടവലുകളാണ്. നാല് വർഷത്തിനിടെ 46.54 ലക്ഷം ടവലുകളാണ് കാണാതായത്. തൊട്ടുപിന്നാലെയുള്ള ബെഡ്ഷീറ്റുകൾ 41.13 ലക്ഷവും, തലയിണക്കവറുകൾ 23.59 ലക്ഷവും, പുതപ്പുകൾ 12.95 ലക്ഷവും, തലയിണകൾ 2.76 ലക്ഷവും മോഷണം പോയിട്ടുണ്ട്. 2022 മുതൽ 2025 വരെയുള്ള കാലയളവിൽ മാത്രം ഇത്തരം മോഷണങ്ങളിൽ 56 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.