Sunday, September 06, 2026
News99 Kerala

കാണാതായ വിദ്യാർത്ഥിയെ സുരക്ഷിതനായി കണ്ടെത്തി

Logo
Editors Pick July 13, 2026 | 08:17 AM
News Image


ചിറ്റൂർ ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥി ഹരീഷ് തമിഴ്നാട്ടിലെ സൂലുരിൽ കണ്ടെത്തി; കുടുംബത്തിനും നാട്ടുകാർക്കും ആശ്വാസം

പാലക്കാട്: ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഹരീഷിനെ തമിഴ്നാട്ടിലെ കോയമ്പത്തൂർ സമീപത്തെ സൂലുരിൽ സുരക്ഷിതനായി കണ്ടെത്തി. കാണാതായ വിവരം പുറത്തുവന്നതോടെ ആശങ്കയിലായിരുന്ന കുടുംബത്തിനും നാട്ടുകാർക്കും ആശ്വാസമായാണ് കുട്ടിയെ കണ്ടെത്തിയ വാർത്ത എത്തിയത്.

ഇന്നലെ രാത്രി തമിഴ്നാട് ഹൈവേ പട്രോളിംഗ് പൊലീസ് സൂലുർ മേഖലയിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഹരീഷിനെ കണ്ടെത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് കുട്ടിയോട് വിവരങ്ങൾ അന്വേഷിച്ച പൊലീസ്, തുടർന്ന് ചിറ്റൂർ പോലീസ് സ്റ്റേഷനിലും കുടുംബാംഗങ്ങളെയും വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ ഉടൻ ചിറ്റൂർ പൊലീസും ഹരീഷിന്റെ ബന്ധുക്കളും തമിഴ്നാട്ടിലെത്തി കുട്ടിയെ ഏറ്റുവാങ്ങി. ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം ഹരീഷിനെ സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുവന്നു.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

ഹരീഷിനെ സുരക്ഷിതമായി കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ച തമിഴ്നാട് ഹൈവേ പട്രോളിംഗ് പൊലീസിനും, അന്വേഷണത്തിന് നേതൃത്വം നൽകിയ ചിറ്റൂർ പൊലീസിനും കുടുംബം ഹൃദയപൂർവ്വം നന്ദി അറിയിച്ചു. നാട്ടുകാരും വിവിധ സന്നദ്ധ പ്രവർത്തകരും കുട്ടിയെ കണ്ടെത്താൻ നൽകിയ പിന്തുണയ്ക്കും കുടുംബം നന്ദി രേഖപ്പെടുത്തി.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.