Sunday, October 25, 2026
News99 Kerala

ഒന്നിലധികം വോട്ടർ ഐഡി കൈവശം വെച്ചെന്ന കേസ്; നടൻ പ്രകാശ് രാജ് കോടതിയിൽ ഹാജരായി ജാമ്യം നേടി.

Logo
Editors Pick July 11, 2026 | 06:57 AM
News Image
ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ കൈവശം വച്ചെന്ന പരാതിയിൽ നടൻ പ്രകാശ് രാജ് ബെംഗളൂരു അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യം നേടി.

2019-ൽ ബെംഗളൂരു സെൻട്രൽ ലോക്സഭ മണ്ഡലത്തിൽ മത്സരിച്ചതിന് പിന്നാലെ അഭിഭാഷകൻ ദിലീപ് കുമാർ നൽകിയ പരാതിയിലാണ് കേസ് ആരംഭിച്ചത്. കർണാടക, തമിഴ്നാട്, കേരളം, ശ്രീലങ്ക എന്നിവയുമായി ബന്ധപ്പെട്ട് ഒന്നിലധികം വോട്ടർ ഐഡി രേഖകളുണ്ടെന്നായിരുന്നു ആരോപണം. കേസിൽ പലതവണ സമൻസ്, വാറണ്ട് എന്നിവ പുറപ്പെടുവിച്ചെങ്കിലും ലഭിച്ചിരുന്നില്ലെന്ന് പ്രകാശ് രാജിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മാധ്യമങ്ങളിലൂടെയാണ് നോൺ-ബെയിലബിൾ വാറണ്ടിനെക്കുറിച്ച് അറിഞ്ഞതെന്നും അതിനാലാണ് നേരിട്ട് കോടതിയിൽ ഹാജരായതെന്നും അദ്ദേഹം വ്യക്തമാക്കി. വാദം കേട്ട കോടതി 4,000 രൂപയുടെ ബോണ്ടിൽ പ്രകാശ് രാജിന് ജാമ്യം അനുവദിച്ചു. കേസിലെ തുടർനടപടികൾ പിന്നീട് പരിഗണിക്കും.

Comments
Please Login to comment.
LATEST NEWS
എസ് എം എ കുട്ടികളുടെ മരുന്ന് മാറ്റം ശാസ്ത്രീയ ഫലം വരുന്നത് വരെ നിർത്തി വെക്കണം, പഴയ മരുന്ന് തുടരണം, എല്ലാ ജില്ലയിലും പരിശോധന വേണം - കേരള ഡെവലപ്മെന്റ് ഫോറം
സ്കൂട്ടർ ഇടിച്ച് കാൽ നട യാത്രക്കാരിയായ വയോധിക മരിച്ചു
ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് സമര ജ്വാലകൾ പടരട്ടെ
കൊയിലാണ്ടിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് (പാഴൂർ) മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ (51) ട്രെയിൻ തട്ടി മരണപ്പെ
+2 വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണു മരിച്ചു
ESAF Foundation സംഘടിപ്പിച്ച ബാലജ്യോതി ജില്ലാ കലാ-കായികോത്സവം വർണാഭമായി