Saturday, September 05, 2026
News99 Kerala

മരണസംഖ്യ ഏഴായി മീനാക്ഷിപ്പുഴയിൽ നിന്ന് സർവെയറുടെ മൃതദേഹം കണ്ടെത്തി.ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു.

Logo
Editors Pick July 10, 2026 | 09:41 AM
News Image
മരണസംഖ്യ ഏഴായി
മീനാക്ഷിപ്പുഴയിൽ നിന്ന് സർവെയറുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു.
മേപ്പാടി: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവർക്കായുള്ള തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷിപ്പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.

പശ്ചിമബംഗാൾ ഈസ്റ്റ് മിഡ്നാപൂർ സ്വദേശിയും തുരങ്കപാത നിർമാണ കമ്പനിയിലെ സർവെയറുമായ രാകേഷ് ഗുച്ചെത് (24) എന്നയാളുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. മീനാക്ഷിപ്പുഴയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം എംബാമിംഗ് നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

ദുരന്തത്തിൽ ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളിൽ സർവെയറായ അസ്ഹറുദ്ദീൻ അൻസാരി (ഉത്തർപ്രദേശ്), എൻജിനിയർ രാഹുൽ ശർമ്മ (ഹിമാചൽ പ്രദേശ്), എസ്‌കവേറ്റർ ഓപ്പറേറ്റർ മുഹമ്മദ് ഇമ്രാൻ (ബിഹാർ) എന്നിവരും ഉൾപ്പെടുന്നു. വ്യാഴാഴ്ച മാത്രം മൂന്ന് മൃതദേഹങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയത്.

നിർമാണ കമ്പനിയുടെ കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായതും മീനാക്ഷിപ്പുഴയിലെ വെള്ളം തെളിഞ്ഞതും രക്ഷാപ്രവർത്തനത്തിന് സഹായകരമായതായി അധികൃതർ അറിയിച്ചു.

എൻ.ഡി.ആർ.എഫ്., അഗ്നിരക്ഷാസേന, പോലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ മണ്ണിടിഞ്ഞ പ്രദേശത്തും മീനാക്ഷിപ്പുഴയിലും വ്യാപക തിരച്ചിൽ തുടരുകയാണ്. കാണാതായ അവസാന വ്യക്തിയെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.