Saturday, September 05, 2026
News99 Kerala

മരണം വരെ ഞാൻ ഈ പതാകയ്ക്കൊപ്പം ഇവിടെത്തന്നെയുണ്ടാകും.BJP കീടങ്ങൾക്ക് എന്നെ നിശബ്ദയാക്കാൻ കഴിയില്ല. ചീമുട്ടയെറിഞ്ഞവർക്കുനേരെ തൃണമൂൽ പതാക വീശി മഹുവ മൊയ്ത്ര.

Logo
National July 02, 2026 | 04:08 AM
News Image
ബിജെപി പ്രവർത്തകരുടെ ചീമുട്ടയേറിനും ആൾക്കൂട്ട ആക്രമണത്തിനും പിന്നാലെ ശക്തമായ പ്രതികരണവുമായി മഹുവ മൊയ്ത്ര എം.പി. താൻ മരണം വരെ ഈ പാർട്ടിക്കൊപ്പമുണ്ടാകുമെന്ന് അവർ വ്യക്തമാക്കിയിരിക്കുന്നു . ബിജെപി കീടങ്ങൾക്ക് തന്നെ നിശബ്ദയാക്കാൻ കഴിയില്ലെന്നും അവർ പ്രതികരിച്ചിരിക്കുന്നത്.

സ്വന്തം മണ്ഡലമായ കൃഷ്ണനഗറിലെ തൃണമൂൽ പാർട്ടി ഓഫീസിൽ മഹുവ മൊയ്ത്രയുടെ നേതൃത്വത്തിൽ പ്രവർത്തകരുടെ യോഗം നടന്നുകൊണ്ടിരിക്കെ ഒരു വലിയ സംഘം ബിജെപി പ്രവർത്തകർ ഓഫീസിന് പുറത്ത് തടിച്ചുകൂടുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. കെട്ടിടത്തിന് പുറത്ത് കറുത്ത കൊടികളേന്തി തടിച്ചുകൂടിയ പ്രതിഷേധക്കാർ മഹുവ മൊയ്ത്രയ്ക്ക് എതിരെ 'ഗോ ബാക്ക്' മുദ്രാവാക്യങ്ങൾ മുഴക്കിയത് . ഇതിന് പിന്നാലെ യോഗം നടന്ന കെട്ടിടത്തിന് നേരെയും മഹുവ മൊയ്ത്രയെ ലക്ഷ്യമിട്ടും അക്രമികൾ വ്യാപകമായി ചീമുട്ടകളും വഴുതനങ്ങകളും എറിഞ്ഞതായി പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

തന്റെ പോരാട്ടവീര്യം ഒട്ടും ചോർന്നിട്ടില്ലെന്ന് പ്രഖ്യാപിച്ച് മഹുവ ബിജെപി പ്രവർത്തകർക്കു നേരെ തൃണമൂൽ പതാക വീശിയായിരുന്നു പ്രതികരിച്ചിരിക്കുന്നത് . ''ഞാൻ ഇവിടെ ഉറച്ചുനിൽക്കും. മരണം വരെ ഈ പതാകയും ഇവിടെത്തന്നെയുണ്ടാകും. ബിജെപി കീടങ്ങൾക്ക് എന്നെ നിശ്ശബ്ദയാക്കാൻ കഴിയില്ല.''-ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് മഹുവ എക്‌സിൽ കുറിച്ചിരിക്കുന്നത്.

ആക്രമണം നടന്നയുടൻ മഹുവ മൊയ്ത്ര പശ്ചിമ ബംഗാൾ പോലീസിനെയും ഡിജിപിയെയും ടാഗ് ചെയ്തുകൊണ്ട് എക്‌സ് പ്ലാറ്റ്ഫോമിൽ സഹായം അഭ്യർത്ഥിച്ചിരുന്നു.രണ്ടിലധികം മണിക്കൂറായി ആൾക്കൂട്ടം തന്നെ വളഞ്ഞിരിക്കുകയാണെന്നും പോലീസ് തങ്ങളെ പിരിച്ചുവിടാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അവർ ആരോപിചിരിയിരിക്കുന്നത്. താൻ വാഹനത്തിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ ചീമുട്ടകളും കല്ലുകളും എറിയാൻ ആൾക്കൂട്ടം പദ്ധതിയിട്ടിരുന്നതായും അവർ വ്യക്തമാക്കിയത്.

ഇത് 'ബിജെപിയുടെ ലിഞ്ചിങ് മോബ്' ആണെന്നും സമയം ചെല്ലുന്തോറും അക്രമികളുടെ എണ്ണം വർധിച്ചുവരികയാണെന്നും എംപി വീഡിയോയിൽ ചൂണ്ടിക്കാട്ടിയത്. അവിടെയുണ്ടായിരുന്ന ഓരോ വ്യക്തിയും ബിജെപി പ്രവർത്തകരായിരുന്നുവെന്നും ബിജെപി പതാകകൾ ഏന്തിയാണ് അവർ എത്തിയതെന്നും വ്യക്തമാക്കുന്ന വീഡിയോകളും അവർ പങ്കുവെച്ചു. നാല് മണിക്കൂറോളം ഇതെല്ലാം പോലീസ് നിശബ്ദ സാക്ഷിയായി നോക്കിനിന്നുവെന്നും മഹുവ കുറ്റപ്പെടുത്തിയിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.