Saturday, September 05, 2026
News99 Kerala

അൻസിബക്കെതിരായ ജിഹാദി പരാമർശം . കോടതി നിർദേശപ്രകാരം ടിനി ടോമിനെതിരെ കേസെടുത്തു.

Logo
Editors Pick July 02, 2026 | 03:42 AM
News Image
നടി അൻസിബയെ ജിഹാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് കേസെടുതിരിക്കുന്നു . കോടതി നിർദേശത്തെ തുടർന്നാണ് പൊലീസിന്റെ ഈ നടപടി ഉണ്ടായത് . സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെയുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

തന്നെ ജിഹാദിയെന്ന് വിളിച്ചുവെന്നും മതം മാറ്റാൻ ശ്രമിച്ചുവെന്ന് വ്യാജപ്രചാരണം നടത്തിയെന്നും വംശീയമായി അധിക്ഷേപിച്ചുവെന്നും കാണിച്ച് താരസംഘടനയായ ‘അമ്മ’യ്ക്ക് അൻസിബ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും സംഘടന ഇത് ഗൗരവമായി എടുത്തിരുന്നില്ല. തുടർന്ന് കടവന്ത്ര പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ആരോപണവിധേയനായ ടിനി ടോമിനെ ഉൾപ്പെടെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ തക്ക തെളിവുകളില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ഈ സാഹചര്യത്തിലാണ് കൃത്യമായ തെളിവുകൾ സഹിതം നടി കോടതിയെ സമീപിച്ചതും കേസ് എടുക്കാൻ അനുകൂല ഉത്തരവ് നേടിയെടുത്തിരിക്കുന്നത്.

അതേസമയം, വിഷയത്തിൽ പൊലീസ് രാഷ്ട്രീയം കളിക്കുകയാണെന്ന് അൻസിബയുടെ അഭിഭാഷകൻ ആരോപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ വ്യക്തമായ തെളിവുകൾ സഹിതം പരാതി നൽകിയിട്ടും അർഹിക്കുന്ന ഗൗരവത്തോടെ അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ല. ഇത്രയേറെ മാധ്യമശ്രദ്ധ ലഭിച്ച ഒരു കേസിൽ പോലും പൊലീസിന്റെ സമീപനം ഇതാണെങ്കിൽ സാധാരണക്കാർക്ക് എങ്ങനെ നീതി ലഭിക്കുമെന്നും അദ്ദേഹം ചോദിച്ചത്. നീതി ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാൻ നടി തയ്യാറാണെന്നും അഭിഭാഷകൻ വ്യക്തമാക്കിയത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.