Saturday, September 05, 2026
News99 Kerala

ബാങ്കുവിളി നിരോധിക്കാൻ ഡെന്മാർക്കിലെ ഇടതുപക്ഷ സർക്കാർ

Logo
International June 26, 2026 | 04:37 AM
News Image
ഇസ്ലാമിൽ നമസ്‌കാരങ്ങളുടെ മുന്നോടിയായുള്ള 'ബാങ്ക് വിളി'(അദാൻ) രാജ്യവ്യാപകമായി നിരോധിക്കാനുള്ള നീക്കവുമായി ഡെന്മാർക്കിലെ ഇടതുപക്ഷ സർക്കാർ. യൂറോപ്പിലാകെ പടരുന്ന കുടിയേറ്റ വിരുദ്ധ തരംഗങ്ങൾക്കിടയിൽ, കൂടുതൽ കർശനമായ കുടിയേറ്റനയങ്ങളുടെ ഭാഗമായാണ് ഡാനിഷ് ഭരണകൂടം നടപടിയിലേക്ക് കടക്കുന്നു . ഡെന്മാർക്കിലെ ചില നഗരങ്ങൾ കാണുമ്പോൾ പാകിസ്താനിലെ 'ഇസ്ലാമാബാദിന്റെ പ്രാന്തപ്രദേശങ്ങൾ' പോലെയാണ് തോന്നുന്നതെന്നും, ഇത്തരം പ്രവണതകൾ അനുവദിക്കാനാകില്ലെന്നും ഡാനിഷ് കുടിയേറ്റ കാര്യ മന്ത്രി മോർട്ടൻ ബോഡ്സ്‌കോവ് പറഞ്ഞത് . രാജ്യത്ത് 'ഇസ്ലാമികവൽക്കരണം' വർധിച്ചുവരികയാണെന്ന ആശങ്കയും മന്ത്രി ഉയർത്തിയത്.

തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേറിയ മെറ്റെ ഫ്രെഡറിക്‌സന്റെ നേതൃത്വത്തിലുള്ള മധ്യ ഇടത് 'സോഷ്യൽ ഡെമോക്രാറ്റ്‌സ്' സർക്കാരാണു വിവാദ നിയമനിർമാണത്തിന് നിയമപരമായ വഴികൾ തേടുന്നു . കുടിയേറ്റക്കാരോട് കടുത്ത നിലപാട് സ്വീകരിക്കുന്ന യൂറോപ്പിലെ അപൂർവം ഇടതുപക്ഷ സർക്കാരുകളിലൊന്നാണ് ഡെന്മാർക്കിലേത്.

നിരോധനം നടപ്പിലാക്കുന്നതിന്റെ നിയമപരമായ വശങ്ങളെക്കുറിച്ച് പഠിക്കാൻ പുതിയ സർക്കാർ അന്വേഷണം പുനരാരംഭിച്ചതായി കുടിയേറ്റ മന്ത്രി മോർട്ടൻ ബോഡ്സ്‌കോവ് പ്രഖ്യാപിച്ചത് . ഡാനിഷ് വാർത്താ ഏജൻസിയായ 'റിറ്റ്‌സൗ'വിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ''ബാങ്ക് വിളി ഡെന്മാർക്കിന്റെ മേൽക്കൂരകൾക്ക് മുകളിലൂടെ കേൾക്കേണ്ട ഒന്നല്ലന്നും അതിന് ഡെന്മാർക്കിൽ സ്ഥാനമില്ലന്നും ഡെന്മാർക്കിലെ തെരുവുകളിലൂടെ നടക്കുമ്പോൾ തങ്ങൾ എത്തിയത് ഇസ്ലാമാബാദിന്റെ ഏതെങ്കിലും ഒരു പ്രാന്തപ്രദേശത്താണോ എന്ന് ആർക്കും സംശയം തോന്നാൻ ഇടവരരുത്.''-മന്ത്രി പറഞ്ഞത്.

പൊതുഇടങ്ങളിൽ ഇസ്ലാമിക ചിഹ്നങ്ങളും ആചാരങ്ങളും വർധിക്കുന്നത് ഡാനിഷ് സംസ്‌കാരത്തിന് ഭീഷണിയാണെന്നും, ഇത് തടയാൻ കർശന നിയമം അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ തലസ്ഥാനമായ കോപൻഹേഗൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കടുത്ത ശബ്ദനിയന്ത്രണങ്ങൾ ഉള്ളതിനാൽ മിനാരങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്ക് വിളിക്കുന്നത് പ്രാദേശിക നിയമങ്ങൾ വഴി തടഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് രാജ്യവ്യാപകമായി നിയമപരമായ നിരോധനമാക്കി മാറ്റാനാണ് ഇപ്പോൾ സർക്കാർ ശ്രമിച്ചിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.