Saturday, September 05, 2026
News99 Kerala

അലങ്കോലമായൊരു സൃഷ്ടി

Logo
Poem January 19, 2026 | 06:27 AM
News Image
ആകാശത്തൊരു മഴച്ചാല്‍-
മണ്ണില്‍ നിന്നും മഴ പെയ്തുയര്‍ന്നു.

ചുട്ടുപൊള്ളിയൊരാകാശം തണുത്തുറച്ചു.

അക്കരെ നിന്നു വന്നൊരു,
വരത്തന്‍ ധൂമകേതു,
ആകാശവാതിലില്‍ കാത്തിരിന്നു.
തട്ടിവിളിച്ചിട്ടും മാറ് തുറക്കാനാവാതെ,
ഭൂമി വിതുമ്പികരഞ്ഞു.

കണ്ണുനീര് മഴയായി വീണ്ടും ഉയര്‍ന്നാകാശം മൂടി.
നവ-ഗൃഹങ്ങള്‍ക്കിടയില്‍-
കണ്ണുനീരിലുലഞ്ഞ്-
അന്ധനായി, ഭ്രാന്തനായി,
ഭൂമി പുകഞ്ഞു.

ആകാശത്തുറച്ച മഞ്ഞില്‍,
പുത്തന്‍ ജീവികളുണര്‍ന്നു.

താഴെ മണ്ണിന്‍ ദൈവങ്ങളും,
അവരറിയാത്ത-
പിശാചുക്കളാകാശത്തും.

വരണ്ട മണ്ണില്‍ നിന്നും ആകാശത്തേക്ക്,
കുടിയേറി പാര്‍ത്തു വരത്തന്മാര്‍,
പിശാചുക്കള്‍ യുദ്ധകാഹളമൊരുക്കി.

ദൈവങ്ങള്‍ക്ക് ചുമപ്പന്‍ ചോര.
പിശാചുക്കള്‍ക്കാകട്ടെ നീല ചോര.

ചുവപ്പും നീലയും ആകാശത്ത്
നിന്നൊലിച്ച് മണ്ണിലൊഴുകി-
മഞ്ഞ കടലായി.

മഞ്ഞക്കടലിളകി,
തിരമാലകള്‍ നൃത്തവുമാടി.
ഒലിച്ചിറങ്ങിയ ചോര പെരുകി പേമാരിയായി.
രണ്ട് മഴകളൊന്ന് ചേര്‍ന്ന്,
ആകാശവും മണ്ണും ചവച്ച്,
ലാലമരച്ച് കാര്‍ക്കിച്ച് തുപ്പി.
ഉമ്മുനീരാകട്ടെ, മണ്ണിനും ആകാശത്തിനും ഇടയില്‍ വീര്‍പ്പുമുട്ടി,
അഗ്‌നിയായി- നീല ജ്വാലയായി.

വാതായനം തുരുമ്പ് പിടിച്ചു.
ഭൂമി കുലുങ്ങി.
കാത്തിരിന്ന് മുഷിഞ്ഞ ധൂമകേതുക്കള്‍-
മന്ത്രത്താല്‍ ചുറ്റും പ്രളയം മൂടി,
നെഞ്ചുരുക്കി, കൈപത്തി ഭൂമിതന്‍ അടഞ്ഞ കണ്ണില്‍ ചേര്‍ത്തു.

മായമെന്ന പോലാകാശം അലിഞ്ഞു.
മഴ നിന്നു.
മണ്ണ് കണ്ണ് തുറന്നു- പ്രളയം കണ്ടു.
വെളിച്ചം കണ്ടു.
പൊട്ടി ചിതറി.
ആകാശം ജ്വാലയായി,
ഇരുട്ടിലലിഞ്ഞില്ലാതായി.

ഹുസ്‌നുല്‍ നിസാം - തിരൂര്‍

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.