Monday, July 20, 2026
News99 Kerala

യുഎസ് കോൺഗ്രസിൽ ട്രംപിന് തിരിച്ചടി തന്നിഷ്ടം പോലെ യുദ്ധം ചെയ്യുന്നതിനെ എതിർത്തു കൊണ്ടുള്ള പ്രമേയം പാസായി.

Logo
Editors Pick June 04, 2026 | 07:42 AM
News Image
കോൺഗ്രസിൻ്റെ അനുമതിയില്ലാതെ ഇറാനെതിരെ യുദ്ധം നടത്തുന്നത് അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെടുന്ന പ്രമേയം യുഎസ് ജനപ്രതിനിധി സഭയിൽ പാസാക്കി . ഡെമോക്രാറ്റുകൾ അവതരിപ്പിച്ച പ്രമേയത്തിന് ട്രംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും നാല് അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെയാണ് 215-ന് എതിരെ 208 വോട്ടുകൾക്ക് പ്രമേയം പാസായിരിക്കുന്നത്.

മിഡിൽ ഈസ്റ്റിലെ ട്രംപ് ഭരണകൂടത്തിന്റെ സൈനിക നടപടികൾക്കെതിരെ കോൺഗ്രസ് നടത്തുന്ന ഏറ്റവും ശക്തമായ നീക്കമാണിത്.

കോൺഗ്രസിന്റെ അനുമതിയില്ലാതെ സൈനിക ഇടപെടലുകൾ 60 ദിവസത്തിൽ കൂടുതൽ നീട്ടിക്കൊണ്ടുപോകാനുള്ള പ്രസിഡന്റിന്റെ അധികാരത്തെ പരിമിതപ്പെടുത്തുന്ന 1973-ലെ യുദ്ധാധികാര പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് കോൺഗ്രസ് നടപടി. റിപ്പബ്ലിക്കൻമാരുടെ നിയന്ത്രണത്തിലുള്ള സെനറ്റിൽ ഇത് പാസാവാൻ ഇടയില്ലെന്നതിനാൽ കോൺഗ്രസിൻ്റെ നീക്കത്തിന് പ്രതീകാത്മക മൂല്യം മാത്രമേ ഉള്ളൂ.

ഇറാനിൽ നിന്നുള്ള അടിയന്തിര ഭീഷണികൾ ചൂണ്ടിക്കാണിച്ച് ഫെബ്രുവരിയിൽ ട്രംപ് ആരംഭിച്ച യുദ്ധത്തിന് കോൺഗ്രസിന്റെ മുൻകൂർ അനുമതി തേടിയില്ല. തുടർന്നുണ്ടായ വ്യോമ-നാവിക ആക്രമണങ്ങൾ മേഖലയിൽ വലിയ അസ്ഥിരതയ്ക്കും ആഗോളതലത്തിൽ ഇന്ധനവില വർദ്ധനവിനും കാരണമായത്. ആക്രമണം നടത്താനുള്ള തീരുമാനം തെറ്റായിപ്പോയി എന്ന് ഭൂരിപക്ഷം അമേരിക്കക്കാരും വിലയിരുത്തുന്നതായി പൊതുജന അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്.

ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ ഭിന്നതകളെയാണ് പുറത്തുകൊണ്ടുവരിക്കുന്നത് . പ്രമേയത്തെ അനുകൂലിച്ച റിപ്പബ്ലിക്കൻ അംഗങ്ങളായ തോമസ് മാസി, ബ്രയാൻ ഫിറ്റ്സ്പാട്രിക് തുടങ്ങിയവർ ഭരണഘടനാപരമായ ആശങ്കകളാണ് ഉയർത്തിയിരിക്കുന്നത്. ജനവികാരം മാറുന്നത് മനസ്സിലാക്കി റിപ്പബ്ലിക്കൻ നേതൃത്വം വോട്ടെടുപ്പ് വൈകിപ്പിക്കാൻ ശ്രമിച്ചെങ്കിലും സമ്മർദ്ദത്തെ തുടർന്ന് അനുമതി നൽകുകയായിരുന്നു.

ലിസ മുർകോവ്സ്കി, സൂസൻ കോളിൻസ്, റാൻഡ് പോൾ തുടങ്ങിയ പ്രമുഖ റിപ്പബ്ലിക്കൻ സെനറ്റർമാരും യുദ്ധം നിയന്ത്രിക്കാനുള്ള നീക്കങ്ങൾക്ക് മുൻപ് പിന്തുണ പ്രഖ്യാപിച്ചത് കോൺഗ്രസിന്റെ അധികാരം വീണ്ടെടുക്കുന്നതിന് ഈ വോട്ടെടുപ്പ് അനിവാര്യമായിരുന്നു എന്ന് ഡെമോക്രാറ്റുകൾ വ്യക്തമാക്കിയിരിക്കുന്നത് .

എന്നാൽ ഈ പ്രമേയം രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് നിയമസാധുതയില്ലെന്നും പറഞ്ഞ് തള്ളിക്കളയാനാണ് വൈറ്റ് ഹൗസ് നീക്കം.

കോൺഗ്രസിൻ്റെ അനുമതിയില്ലാതെ ഇറാനെതിരെ യുദ്ധം നടത്തുന്നത് അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെടുന്ന പ്രമേയം യുഎസ് ജനപ്രതിനിധി സഭയിൽ പാസായി. ഡെമോക്രാറ്റുകൾ അവതരിപ്പിച്ച പ്രമേയത്തിന് ട്രംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും നാല് അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെയാണ് 215-ന് എതിരെ 208 വോട്ടുകൾക്ക് പ്രമേയം പാസായത്.

മിഡിൽ ഈസ്റ്റിലെ ട്രംപ് ഭരണകൂടത്തിന്റെ സൈനിക നടപടികൾക്കെതിരെ കോൺഗ്രസ് നടത്തുന്ന ഏറ്റവും ശക്തമായ നീക്കമാണിത്.

കോൺഗ്രസിന്റെ അനുമതിയില്ലാതെ സൈനിക ഇടപെടലുകൾ 60 ദിവസത്തിൽ കൂടുതൽ നീട്ടിക്കൊണ്ടുപോകാനുള്ള പ്രസിഡന്റിന്റെ അധികാരത്തെ പരിമിതപ്പെടുത്തുന്ന 1973-ലെ യുദ്ധാധികാര പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് കോൺഗ്രസ് നടപടി. റിപ്പബ്ലിക്കൻമാരുടെ നിയന്ത്രണത്തിലുള്ള സെനറ്റിൽ ഇത് പാസാവാൻ ഇടയില്ലെന്നതിനാൽ കോൺഗ്രസിൻ്റെ നീക്കത്തിന് പ്രതീകാത്മക മൂല്യം മാത്രമേ ഉള്ളൂ.

ഇറാനിൽ നിന്നുള്ള അടിയന്തിര ഭീഷണികൾ ചൂണ്ടിക്കാണിച്ച് ഫെബ്രുവരിയിൽ ട്രംപ് ആരംഭിച്ച യുദ്ധത്തിന് കോൺഗ്രസിന്റെ മുൻകൂർ അനുമതി തേടിയിരുന്നില്ല. തുടർന്നുണ്ടായ വ്യോമ-നാവിക ആക്രമണങ്ങൾ മേഖലയിൽ വലിയ അസ്ഥിരതയ്ക്കും ആഗോളതലത്തിൽ ഇന്ധനവില വർദ്ധനവിനും കാരണമായി. ആക്രമണം നടത്താനുള്ള തീരുമാനം തെറ്റായിപ്പോയി എന്ന് ഭൂരിപക്ഷം അമേരിക്കക്കാരും വിലയിരുത്തുന്നതായി പൊതുജന അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നു.

ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പ് റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ ഭിന്നതകളെയാണ് പുറത്തുകൊണ്ടുവരുന്നത്. പ്രമേയത്തെ അനുകൂലിച്ച റിപ്പബ്ലിക്കൻ അംഗങ്ങളായ തോമസ് മാസി, ബ്രയാൻ ഫിറ്റ്സ്പാട്രിക് തുടങ്ങിയവർ ഭരണഘടനാപരമായ ആശങ്കകളാണ് ഉയർത്തിയത്. ജനവികാരം മാറുന്നത് മനസ്സിലാക്കി റിപ്പബ്ലിക്കൻ നേതൃത്വം വോട്ടെടുപ്പ് വൈകിപ്പിക്കാൻ ശ്രമിച്ചെങ്കിലും സമ്മർദ്ദത്തെ തുടർന്ന് അനുമതി നൽകുകയായിരുന്നു.

ലിസ മുർകോവ്സ്കി, സൂസൻ കോളിൻസ്, റാൻഡ് പോൾ തുടങ്ങിയ പ്രമുഖ റിപ്പബ്ലിക്കൻ സെനറ്റർമാരും യുദ്ധം നിയന്ത്രിക്കാനുള്ള നീക്കങ്ങൾക്ക് മുൻപ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രമേയം സെനറ്റിന്റെ പരിഗണനയ്ക്ക് അയക്കും. സെനറ്റ് പാസാക്കിയാലും തന്റെ സൈനിക അധികാരങ്ങളെ പരിമിതപ്പെടുത്താനുള്ള ഏത് നീക്കത്തെയും വീറ്റോ ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

Comments
Please Login to comment.
LATEST NEWS
വേദി വിടാതെ ട്രംപ്, ഒടുവിൽ ഇൻഫന്റിനോയുടെ ഇടപെടൽ; ലോകകപ്പ് സമ്മാനദാന വേദിയിലെ നാടകീയ രംഗങ്ങൾ ചർച്ചയാകുന്നു
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!