Saturday, September 05, 2026
News99 Kerala

ദീപസ്തംഭം നവീകരണം: കാൽ നാട്ടൽ കർമ്മം നടന്നു

Logo
Editors Pick June 04, 2026 | 03:01 PM
News Image
ഗുരുവായൂർ ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിനു സമീപത്തെ ദീപസ്തംഭം നവീകരിച്ച് സ്ഥാപിക്കുന്നതിൻ്റെ കാൽ നാട്ടൽ കർമ്മത്തിന്' തുടക്കമായി. അടിഭാഗം ചെമ്പോലയിൽ പൊതിഞ്ഞ നിലമ്പൂർ തേക്ക് കഴയാണ് കാൽ നാട്ടി സ്ഥാപിച്ചത്.
ഇന്നു രാവിലെ ഒമ്പതരയോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ശ്രീ.എ.വി. ഗോപിനാഥ് ,ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ എ എസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ.സി.മനാജ്, ശ്രീ.മനോജ് ബി നായർ, ശ്രീമതി. എം. യു ഷിനിജ,
എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് കാൽനാട്ടൽ പ്രവൃത്തിക്ക് ആരംഭം കുറിച്ചു. നവീകരണത്തിൻ്റെ ' ഭാഗമായി ദീപസ്തംഭം ഇളക്കി മാറ്റിയപ്പോൾ ലഭിച്ച ,നൂറ് വർഷത്തിലേറെ പഴക്കമുള്ള നാണയങ്ങൾ മണ്ണിൽ നിക്ഷേപിച്ചു. ഒപ്പം ജില്ലാ കളക്ടറും ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തജനങ്ങളും സമർപ്പിച്ച നാണയത്തുട്ടുകളും കാൽനാട്ടിയ മണ്ണിൽ സമർപ്പിച്ചു.തുടർന്ന് തേക്ക് കഴയിൽ ക്ഷേത്രത്തിൽ നിന്നെത്തിച്ച തുളസിമാലകളും ചാർത്തി. 1909 ൽ ദീപസ്തംഭം വഴിപാടായി സമർപ്പിച്ച സ്വാതന്ത്ര്യ സമര സേനാനിയും പ്രഗൽഭ അഭിഭാഷകനും കോൺഗ്രസിൻ്റെ ആദ്യ മലയാളി പ്രസിഡൻ്റുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം തേക്ക് കഴയാൽ ആണ് നവീകരിച്ച ദീപസ്തംഭം നിർമ്മിക്കുന്നത്.
ഭക്തിനിർഭരമായ ചടങ്ങിൽ
ദീപസ്തംഭം നവീകരണ പ്രവൃത്തി വഴിപാടായി സമർപ്പിക്കുന്ന പൊന്നാനി സ്വദേശി സനൽ, ക്ഷേത്രം ഡി.എ എം. രാധ, ഡി.എ (അഡ്മിനിസ്ട്രേഷൻ) പ്രമോദ് കളരിക്കൽ, മരാമത്ത് ചീഫ് എൻജിനീയർ എം.വി.രാജൻ, എക്സി.എൻജിനീയർ എം.കെ.അശോക് കുമാർ, അസി. എക്സി.എൻജീനിയർ വി.ബി.സാബു, ദേവസ്വം പി.ആർ. ഒ വിമൽ.ജി.നാഥ് അസി.മാനേജർമാരായ സന്തോഷ്, രാമകൃഷ്ണൻ,
സി.എസ്.ഒ മോഹൻകുമാർ, ശിൽപ്പി എളവള്ളി നന്ദൻ,
വാസ്തുവിദ്യാ ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ ശിഷ്യൻ പ്രശസ്ത ശിൽപ്പി മായന്നൂർ രാമകൃഷ്ണൻ, മനോജ്‌ . പി. തങ്കമണി ആചാരി എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടത്തുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.