Saturday, September 05, 2026
News99 Kerala

പാലക്കാട് ജില്ലയിൽ വീണ്ടും എച്ച്1എൻ1 (H1N1) മരണം സ്ഥിരീകരിച്ചു.

Logo
Kerala June 25, 2026 | 04:46 AM
News Image

കരിമ്പുഴ എളമ്പുലാശ്ശേരി സ്വദേശിയായ 77 വയസ്സുകാരനാണ് പനി ബാധിച്ച് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. മരണശേഷം ആരോഗ്യവകുപ്പ് നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്1എൻ1 ബാധ സ്ഥിരീകരിച്ചത്. പകർച്ചവ്യാധി വ്യാപനത്തിന് ശേഷം പാലക്കാട് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ എച്ച്1എൻ1 മരണമാണിത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കുമരംപുത്തൂർ സ്വദേശിയും എച്ച്1എൻ1 ബാധിച്ച് മരിച്ചിരുന്നു. എച്ച്1എൻ1 കൂടാതെ ജില്ലയിൽ ഡെങ്കിപ്പനി ബാധയും കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്. ഈ മാസം മാത്രം പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് നാല് പേർ മരണപ്പെട്ടിട്ടുണ്ട്. പനി ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതാ നിർദ്ദേശങ്ങളും ശക്തമാക്കിയിട്ടുണ്ട്

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.