Saturday, September 05, 2026
News99 Kerala

ഡബിളടിച്ച് ക്രിസ്റ്റ്യാനോ; ലോകകപ്പ് റെക്കോർഡ്. ഉസ്ബെക്കിസ്ഥാനെ അഞ്ചിൽ മുക്കി പറങ്കികൾ.

Logo
Sports June 24, 2026 | 02:56 AM
News Image
ആദ്യ മത്സരത്തിലെ സമനിലയ്ക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങളുടെ വായടപ്പിച്ചുകൊണ്ട് ഫിഫ ലോകകപ്പിൽ പോർച്ചുഗലിന് ഉജ്ജ്വല വിജയം കഴിവരിച്ചു. ടെക്സാസിലെ എൻആർജി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് കെ പോരാട്ടത്തിൽ നവാഗതരായ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് പോർച്ചുഗൽ തകർത്തുവിട്ടിരിക്കുന്നത് (5-0). മത്സരത്തിൽ ഇരട്ട ഗോളുകൾ അടിച്ചു നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മുന്നിൽനിന്ന് നയിച്ചപ്പോൾ പോർച്ചുഗൽ തങ്ങളുടെ പഴയ താളം പൂർണമായും വീണ്ടെടുതിരിക്കുന്നത് . ഈ ഗോളുകളോടെ ലോക ഫുട്ബോൾ ചരിത്രത്തിൽ ആറ് വ്യത്യസ്ത ലോകകപ്പ് പതിപ്പുകളിൽ (2006, 2010, 2014, 2018, 2022, 2026) ഗോൾ നേടുന്ന ലോകത്തിലെ ആദ്യത്തെ താരമെന്ന എക്കാലത്തെയും വലിയ സുവർണ റെക്കോർഡ് 41-കാരനായ റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചത്.

ആദ്യ മത്സരത്തിൽ കോംഗോയോട് 1-1 ന് സമനില വഴങ്ങിയതിന്റെ നിരാശ തീർക്കാനെന്ന വണ്ണം തുടക്കം മുതൽ കടുത്ത ആക്രമണമാണ് റോബർട്ടോ മാർട്ടിനസിന്റെ പോർച്ചുഗൽ അഴിച്ചുവിട്ടത്. കളിയുടെ ആറാം മിനിറ്റിൽ തന്നെ പോർച്ചുഗൽ ലീഡ് എടുത്തു. ജാവോ കാൻസെലോ ബോക്സിലേക്ക് നൽകിയ മികച്ച ക്രോസ് സ്വീകരിച്ച് റൊണാൾഡോ പോസ്റ്റിന്റെ വലതുമൂലയിലേക്ക് പന്ത് പായിക്കുകയായിരുന്നു (1-0). ഈ ഗോൾ പിറന്നതോടെ ആറ് ലോകകപ്പുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമെന്ന പദവി റൊണാൾഡോയെ തേടിയെത്തിയിരിക്കുന്നു.

ആദ്യ ഗോളിന്റെ ആവേശം അടങ്ങും മുൻപ് ലഭിച്ച ഫ്രീക്കിക്ക് മനോഹരമായ ഒരു സ്ട്രൈക്കിലൂടെ നുനോ മെൻഡസ് ഉസ്ബെക്കിസ്ഥാൻ വലയിലെത്തിച്ച് ലീഡ് രണ്ടാക്കി ഉയർത്തി (2-0). ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ് നൽകിയ ഉജ്ജ്വലമായ പാസ് സ്വീകരിച്ച് റൊണാൾഡോ മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോളും പോർച്ചുഗലിന്റെ മൂന്നാമത്തെ ഗോളും പൂർത്തിയാക്കി (3-0). ഈ ഗോളോടെ പോർച്ചുഗലിനായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന യൂസേബിയോയുടെ റെക്കോർഡും റൊണാൾഡോ മറികടന്നിരിക്കുന്നു.

രണ്ടാം പകുതിയിലും പോർച്ചുഗൽ കളിയിലെ തങ്ങളുടെ പൂർണ്ണാധിപത്യം തുടർന്നു. ഉസ്ബെക്കിസ്ഥാൻ താരം അസീസ് ഗാനിവിൻ്റെ ഒരു തകർപ്പൻ ഗോൾ പിറന്നെങ്കിലും, അതിനു മുൻപ് നടന്ന ഫൗളിനെ തുടർന്ന് വിഎആർ പരിശോധനയിലൂടെ റഫറി അത് നിഷേധിച്ചത് അവർക്ക് വലിയ തിരിച്ചടിയായിരിക്കുന്നു . കളിയുടെ അറുപതാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണർ കിക്ക് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ഉസ്ബെക്കിസ്ഥാൻ ഡിഫൻഡർ അബ്ദുകോദിർ ഖുസനോവിന്റെ ശരീരത്തിൽ തട്ടി നിർഭാഗ്യവശാൽ സ്വന്തം വലയിലേക്ക് തന്നെ പതിക്കുകയായിരുന്നു (4-0).

മത്സരം അവസാനിക്കാൻ മൂന്ന് മിനിറ്റ് ശേഷിക്കെ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ റഫായേൽ ലിയാവോ പോർച്ചുഗലിന്റെ ഗോൾപട്ടിക തികച്ചത് . നെൽസൺ സെമെദോ ബോക്സിലേക്ക് നൽകിയ പാസ് സ്വീകരിച്ച് പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് ലിയാവോ തൊടുത്ത പവർഫുൾ ഷോട്ട് ഗോൾകീപ്പർ നെമറ്റോവിന് യാതൊരു അവസരവും നൽകാതെ വലയിൽ ചെന്നുതറച്ചത് (5-0).
മത്സരത്തിന്റെ ഇൻജുറി ടൈമിൽ ഫ്രാൻസിസ്കോ ട്രിൻകാവിലൂടെ ആറാമതൊരു ഗോളിനുള്ള അവസരം പോർച്ചുഗലിന് ലഭിച്ചെങ്കിലും ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി.

ഈ തകർപ്പൻ ജയത്തോടെ മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയ പോർച്ചുഗൽ ഗ്രൂപ്പ് കെ-യിൽ ഒന്നാം സ്ഥാനത്തേക്ക് കയറുകയും റൗണ്ട് ഓഫ് 32 യോഗ്യതയിലേക്ക് വലിയൊരു ചുവടുവെപ്പ് നടത്തുകയും ചെയ്തത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.