Saturday, September 05, 2026
News99 Kerala

6ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താര്മായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Logo
Sports June 24, 2026 | 02:43 AM
News Image
2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ പോർച്ചുഗലിന് തകർപ്പൻ തുടക്കം. ആദ്യ മത്സരത്തിലെ സമനിലയ്ക്ക് പിന്നാലെ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടിറങ്ങിയ പോർച്ചുഗൽ ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിലാണ് (3-0). മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടി ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്ര റെക്കോർഡ് സ്വന്തമാക്കിയപ്പോൾ ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയം 'Siuuu' ആവേശത്തിൽ അമർന്നിരിക്കുന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഇരട്ട ഗോളുകൾ അടിച്ചുകൂട്ടി റൊണാൾഡോ ഫോമിലേക്ക് ഉയർന്നതാണ് പോർച്ചുഗലിന് കരുത്തായിരിക്കുന്നത്.

ടെക്സാസിലെ ഹൂസ്റ്റണിൽ നടക്കുന്ന മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ റൊണാൾഡോയിലൂടെ പോർച്ചുഗൽ അക്കൗണ്ട് തുറന്നത് . ഈ ഗോളോടെ ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ആറ് വ്യത്യസ്ത പതിപ്പുകളിൽ (2006, 2010, 2014, 2018, 2022, 2026) ഗോൾ നേടുന്ന ആദ്യ താരം എന്ന സർവകാല റെക്കോർഡ് റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചത്.

ആക്രമണം ശക്തമാക്കിയ പോർച്ചുഗൽ 17-ാം മിനിറ്റിൽ യുവതാരം നുനോ മെൻഡസിലൂടെ ലീഡ് രണ്ടാക്കി ഉയർത്തിയിരിക്കുന്നു (2-0). ഉസ്ബെക്കിസ്ഥാൻ പ്രതിരോധത്തിന് യാതൊരു അവസരവും നൽകാതെ കളം നിറഞ്ഞ പോർച്ചുഗലിനായി 39-ാം മിനിറ്റിൽ റൊണാൾഡോ തന്റെ മത്സരത്തിലെ രണ്ടാമത്തെ ഗോളും നേടി ടീമിന്റെ ലീഡ് 3-0 ആക്കി വർദ്ധിപ്പിച്ചത്.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കോംഗോയോട് 1-1 ന് സമനില വഴങ്ങേണ്ടി വന്ന പോർച്ചുഗലിന് ഈ മത്സരം അത്യന്തം നിർണായകമാണ്. ആദ്യ പകുതിയിലെ ഈ തകർപ്പൻ പ്രകടനം നിലനിർത്താനായാൽ വലിയൊരു വിജയത്തോടെ പോർച്ചുഗലിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ സാധിക്കും. ഉസ്ബെക്കിസ്ഥാന്റെ ഗാനിവിൻ്റെ ഒരു ലോങ് റേഞ്ചർ ഗോൾ വലയിലെത്തിയെങ്കിലും ഫൗളിനെ തുടർന്ന് വിഎആർ അത് നിഷേധിച്ചത് അവർക്ക് തിരിച്ചടിയായിരിക്കുന്നു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.