Saturday, September 05, 2026
News99 Kerala

മൊബൈലിലൂടെ വിരലടയാളം സ്കാൻ ചെയ്യാം നിമിഷങ്ങൾക്കകം കുറ്റവാളികളെ കണ്ടെത്താം രാജ്യത്തെ പോലീസിനെ സ്മാർട്ടാക്കാൻ 'അഭിഗ്യാൻ' ആപ്പുമായി അമിത് ഷാ

Logo
Editors Pick June 21, 2026 | 04:13 AM
News Image
കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷണം കൂടുതൽ വേഗത്തിലാക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 'അഭിഗ്യാൻ' എന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നു . ഈ പുതിയ സംവിധാനം വഴി പോലീസിനും മറ്റ് അന്വേഷണ ഏജൻസികൾക്കും ഇനി മുതൽ സാധാരണ വാഹന പരിശോധനകൾക്കിടയിൽ ഉൾപ്പെടെ, തെരുവുകളിൽ വെച്ച് തന്നെ സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന വ്യക്തികളുടെ വിരലടയാളം നേരിട്ട് സ്കാൻ ചെയ്യാനും പരിശോധിക്കാനും സാധിക്കും. കുറ്റവാളികളെയും പിടികിട്ടാപ്പുള്ളികളെയും അതിവേഗം തിരിച്ചറിയാൻ സഹായിക്കുന്ന ഈ ആപ്പ് രാജ്യത്തെ അന്വേഷണ ഉദ്യോഗസ്ഥർക്ക് വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നു.

മുൻകാലങ്ങളിൽ കുറ്റവാളികളുടെ വിരലടയാളം ശേഖരിക്കാനും അത് പഴയ രേഖകളുമായി ഒത്തുനോക്കാനും പോലീസ് സ്റ്റേഷനുകളിലോ ഫോറൻസിക് ലാബുകളിലോ പോകേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ 'അഭിഗ്യാൻ' ആപ്പ് വരുന്നതോടെ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് തന്നെ വിരലടയാളം തത്സമയം സ്കാൻ ചെയ്യാനാകുമെന്ന് ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ രാജ്യത്തെ നാഫിസ് (നാഷണൽ ഓട്ടോമേറ്റഡ് ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റം - NAFIS) ഡാറ്റാബേസുമായി വെറും 35 സെക്കൻഡിനുള്ളിൽ ഒത്തുനോക്കാനും, ആ വ്യക്തിക്ക് എന്തെങ്കിലും ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്ന് ഉടനടി മനസ്സിലാക്കാനും ഈ ആപ്പിലൂടെ സാധിക്കുമെന്നും രാജ്യത്തെവിടെയുമുള്ള കുറ്റവാളികളുടെ വിവരങ്ങൾ നിമിഷനേരം കൊണ്ട് പോലീസിന് ലഭ്യമാക്കുന്ന തരത്തിലാണ് ഇതിന്റെ ആധുനിക സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് വഴി വ്യാജ മേൽവിലാസത്തിൽ ഒളിച്ചുതാമസിക്കുന്ന ക്രിമിനലുകളെ ഉൾപ്പെടെ വളരെ എളുപ്പത്തിൽ പിടികൂടാൻ അന്വേഷണ ഏജൻസികൾക്ക് കഴിയുമെന്നും

രാജ്യത്തെ പോലീസിനെയും സുരക്ഷാ സംവിധാനങ്ങളെയും കൂടുതൽ സ്മാർട്ടും ഡിജിറ്റലുമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചിരികുന്നു. പരിശോധനയുടെ പേരിൽ സാധാരണക്കാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിലും, എന്നാൽ യഥാർത്ഥ കുറ്റവാളികൾക്ക് ഒരിക്കലും രക്ഷപ്പെടാൻ പഴുതുകളില്ലാത്ത രീതിയിലുമാണ് ഈ പുതിയ സംവിധാനം പ്രവർത്തിപ്പിക്കുക. അന്വേഷണ ഏജൻസികൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കാനും, രാജ്യത്തെ നിയമപാലന സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി കുറ്റകൃത്യങ്ങളുടെ നിരക്ക് ഗണ്യമായി കുറയ്ക്കാനും 'അഭിഗ്യാൻ' മൊബൈൽ ആപ്ലിക്കേഷൻ സുപ്രധാന പങ്കുവഹിക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഭരണകൂടത്തിന്റെ ഈ പുതിയ ചുവടുവെപ്പ് രാജ്യസുരക്ഷയുടെ കാര്യത്തിൽ നിർണ്ണായക മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.