Saturday, September 05, 2026
News99 Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് തീരുമാനം ദുരൂഹം പിന്നിൽ മദ്യക്കമ്പനികളുടെ കച്ചവട താൽപര്യം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Logo
Editors Pick June 21, 2026 | 04:01 AM
News Image
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച യു.ഡി.എഫ് സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നികുതി കുറച്ച തീരുമാനത്തിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്നും, മദ്യക്കമ്പനികളുടെ കച്ചവട താൽപര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിചിരിക്കുന്നു.

സാധാരണഗതിയിൽ മദ്യോപയോഗം നിരുത്സാഹപ്പെടുത്താൻ വേണ്ടിയാണ് അതിന് ഉയർന്ന നികുതി ഈടാക്കുന്നത്. എന്നാൽ പുതിയ ബജറ്റിൽ, 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന്റെ നികുതി നിലവിലുള്ള 251 ശതമാനത്തിൽ നിന്നും 120 ശതമാനമായി പകുതിയിലധികം കുറയ്ക്കാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നു. ചരിത്രത്തിലാദ്യമായാണ് മദ്യത്തിന് ഇത്രയും വലിയ വിലക്കുറവ് പ്രഖ്യാപിക്കുന്നതെന്ന് പിണറായി ചൂണ്ടിക്കാട്ടിയത്.

വില കുറയുന്നതോടെ വിപണിയിൽ മദ്യം സുലഭമാകുകയും ഉപഭോഗം ക്രമാതീതമായി വർധിക്കുകയും ചെയ്യുന്നു. വീര്യം കുറഞ്ഞ മദ്യം കഴിച്ചു തുടങ്ങുന്നവർ പിന്നീട് സ്വാഭാവികമായും വീര്യം കൂടിയവയിലേക്ക് തിരിയാൻ ഈ തീരുമാനം കാരണമാകും. സർക്കാരിന്റെ ഈ തെറ്റായ മദ്യനയം യുവതലമുറയെ വഴിതെറ്റിക്കുകയും സമൂഹത്തെ വലിയ ആശങ്കയിലേക്ക് തള്ളിവിടുകയും ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

ജനങ്ങളുടെ അടിസ്ഥാന ജീവൽപ്രശ്നങ്ങൾക്ക് ആശ്വാസം പകരുന്ന തീരുമാനങ്ങളെടുക്കാതെ, മദ്യത്തിന് മാത്രം ഇളവ് നൽകുന്നത് എന്തിനാണെന്നും സർക്കാരിന്റെ മുൻഗണന മദ്യവില കുറയ്ക്കലാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിചിരിക്കുന്നു.

മദ്യനയത്തിലെ ചെറിയ മാറ്റങ്ങളെപ്പോലും മുൻകാലങ്ങളിൽ എതിർത്തിരുന്ന മത-സാമുദായിക സംഘടനകളും മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികളും ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകണം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി, വരുംതലമുറയെ മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി ഈ തീരുമാനത്തിനെതിരെ രംഗത്തുവരണമെന്നും പിണറായി വിജയൻ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.