Saturday, September 05, 2026
News99 Kerala

ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ സ്വീഡനെ തകർത്ത് നെതർലൻഡ്‌സിന് ആധികാരിക വിജയം .

Logo
Sports June 21, 2026 | 03:49 AM
News Image
ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ സ്വീഡനെ തകർത്ത് നെതർലൻഡ്‌സിന് ആധികാരിക വിജയം കഴിവരിച്ചു . ടെക്സാസിലെ ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഡച്ച് പട സ്വീഡനെ തറപറ്റിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ ജപ്പാനോട് സമനില വഴങ്ങേണ്ടി വന്ന ഡച്ച് ടീമിന്റെ ശക്തമായ തിരിച്ചുവരവിനാണ് ഹൂസ്റ്റൺ സാക്ഷ്യം വഹിച്ചിരിക്കുന്നത്.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ നെതർലൻഡ്‌സ് വ്യക്തമായ മേധാവിത്വം പുലർത്തിയിരുന്നു. ആദ്യ പകുതിയിൽ ബ്രയാൻ ബ്രോബിയുടെ ഇരട്ട ഗോളുകളാണ് ഡച്ച് ടീമിന് മികച്ച അടിത്തറ നൽകിയിരിക്കുന്നത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ബ്രയാൻ ബ്രോബിയിലൂടെ നെതർലൻഡ്‌സ് ആദ്യ ഗോൾ നേടി മുന്നിലെത്തിയത് . ഡച്ച് ആക്രമണം ശക്തമാക്കിക്കൊണ്ട് ബ്രോബി തന്റെയും ടീമിന്റെയും രണ്ടാം ഗോൾ വലയിലെത്തിച്ചുത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കോഡി ഗാക്പോയുടെ ഊഴമായിരുന്നു. 47, 54 മിനിറ്റുകളിൽ തുടർച്ചയായി ഗോളുകൾ നേടി ഗാക്പോ നെതർലൻഡ്‌സിന്റെ ലീഡ് 4-0 ആയി ഉയർത്തിയത് . സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ആന്റണി എലാംഗയിലൂടെ സ്വീഡൻ ഒരു ആശ്വാസ ഗോൾ കണ്ടെത്തിയെങ്കിലും അത് ഡച്ച് കോട്ടയെ ഇളക്കാൻ പര്യാപ്തമായിരുന്നില്ല.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ക്രിസെൻസിയോ സമ്മർവില്ലെ അഞ്ചാം ഗോളും നേടി ഡച്ച് വിജയം പൂർത്തിയാക്കിയത് .
തങ്ങളുടെ ആദ്യ മത്സരത്തിൽ ടുണീഷ്യയെ 5-1 ന് തോൽപ്പിച്ച സ്വീഡന്, മികച്ച ഫോമിലിറങ്ങിയ നെതർലൻഡ്‌സിന്റെ ആക്രമണങ്ങൾക്ക് മുന്നിൽ മറുപടിയില്ലാതായി.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.