Saturday, September 05, 2026
News99 Kerala

ഹസൻ നസ്‌റുല്ല ബങ്കറിൽ ഒളിച്ചില്ല. 'ഹിസ്ബുല്ല തലവന്റെ അപാർട്ട്മെന്റും ഭാര്യയുടെ വീടുമെല്ലാം ഞങ്ങൾ ദീർഘ‌കാലം ട്രാക്ക് ചെയ്തിരികുന്നു. ഇസ്രയേൽ വ്യോമസേനാ ഓപറേഷൻ തലവൻ്റെ പുതിയ വെളിപ്പെടുത്തൽ.

Logo
Editors Pick June 20, 2026 | 04:28 AM
News Image
കൊല്ലപ്പെട്ട ഹിസ്ബുല്ല മുൻ തലവൻ ഹസൻ നസ്റുല്ല ബങ്കറിൽ കഴിയുകയായിരുന്നുവെന്ന പ്രചാരണങ്ങൾ തിരുത്തി ഇസ്രയേൽ പ്രതിരോധ സേന രഹസ്യ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. 2006-ലെ രണ്ടാം ലബനാൻ യുദ്ധം മുതൽ 2024 സെപ്റ്റംബറിൽ കൊല്ലപ്പെടുന്നത് വരെ നസ്റുല്ല മരുഭൂമിക്ക് നടുവിലോ അതീവ സുരക്ഷിതമായ ഭൂഗർഭ അറകളിലോ ആണ് കഴിഞ്ഞിരുന്നതെന്ന ധാരണ തെറ്റാണെന്ന് ഐ.ഡി.എഫ് വ്യോമ ഓപറേഷൻസ് ആസൂത്രണ വിഭാഗമായ 'നഹലാത് ബിന്യാമിൻ' തലവൻ കേണൽ(പേര് വെളിപ്പെടുത്തിയിട്ടില്ല) വ്യക്തമാക്കിയത്.

ഇസ്രയേലി മാധ്യമമായ 'മാരിവി'ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നസ്റുല്ലയെ വധിച്ച 'ഓപറേഷൻ ന്യൂ ഓർഡർ'-ന്റെ അണിയറക്കഥകൾ അദ്ദേഹം ആദ്യമായി വെളിപ്പെടുത്തിയിരിക്കുന്നത്. പശ്ചിമേഷ്യയിലും ആഗോളതലത്തിലും ഇസ്രയേൽ വ്യോമസേന നടത്തുന്ന എല്ലാവിധ തന്ത്രപ്രധാനമായ വ്യോമാക്രമണങ്ങളുടെയും ലക്ഷ്യസ്ഥാനങ്ങൾ ആസൂത്രണം ചെയ്യുന്ന അതീവ രഹസ്യ കോഡ് നാമമാണ് 'നഹലാത് ബിന്യാമിൻ'.

ഹസൻ നസ്റുല്ല ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറില്ലായിരുന്നെന്നും അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പോലും മുൻകൂട്ടി റെക്കോർഡ് ചെയ്ത ഭൂഗർഭ അറകളിൽനിന്നുള്ളവയായിരുന്നുവെന്നുമുള്ള ഇസ്രയേലി പൊതുസമൂഹത്തിന്റെ ധാരണകളെ കേണൽ പൂർണമായി തള്ളിപ്പറഞ്ഞത് ''നസ്റുല്ല ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നില്ല. അദ്ദേഹം എപ്പോഴും ഭൂമിക്കടിയിലായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശമായ ദഹിയയിലെ ഒരു ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിന്റെ എട്ടാം നിലയിലുള്ള അത്യാധുനിക പെന്റ്ഹൗസിലാണ് അദ്ദേഹം ഭൂരിഭാഗം സമയവും ചെലവഴിച്ചിരിക്കുന്നത്. ഒളിവിൽ പോകേണ്ടി വന്ന ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനായി ആ കെട്ടിടത്തിൽ ഒരു പ്രത്യേക എലിവേറ്റർ തന്നെ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റുകൾ, ഭാര്യയുടെ വീട്, അടിയന്തര സാഹചര്യങ്ങളിൽ ഒളിച്ചിരിക്കാൻ സാധ്യതയുള്ള എല്ലാ കേന്ദ്രങ്ങളും ഞങ്ങൾ ദീർഘകാലമായി കൃത്യമായി ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു.''-'നഹലാത് ബിന്യാമിൻ' തലവൻ വെളിപ്പെടുതിരിക്കുന്നത്.

നസ്റുല്ല എവിടെ ഒളിച്ചാലും തങ്ങൾക്ക് അത് പ്രശ്‌നമല്ലായിരുന്നു. അദ്ദേഹം പ്രവേശിക്കുന്ന ഏത് ഭൂഗർഭ അറയും തകർക്കാനുള്ള കൃത്യമായ സൈനിക പദ്ധതികൾ തങ്ങളുടെ പക്കൽ നേരത്തെ തന്നെ തയ്യാറായിരുന്നുവെന്നും കേണൽ വ്യക്തമാക്കിയത്.

ദഹിയയിലെ സുരക്ഷിത താവളത്തിൽ വെച്ചാണ് നസ്റുല്ല കൊല്ലപ്പെടുന്നത്. അന്ന് അതിനേക്കാൾ മികച്ചതും കൂടുതൽ സുരക്ഷിതവുമായ ഒട്ടനവധി ഭൂഗർഭ ബങ്കറുകളിലേക്ക് പോകാൻ നസ്റുല്ലയ്ക്ക് അവസരമുണ്ടായിരുന്നിട്ടും, അദ്ദേഹം തിരഞ്ഞെടുത്തത് ഒരു ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിന് താഴെയുള്ള ഒരു പ്രത്യേക മുറിയായിരുന്നു. ഈ വിവരം കൃത്യമായി മനസ്സിലാക്കിയ വ്യോമസേന ഏതാനും സെക്കൻഡുകൾ മാത്രമാണ് ആക്രമണത്തിനായി എടുത്തിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.