Saturday, September 05, 2026
News99 Kerala

ബെംഗളൂരുവിന്റെ ഭാവി വികസന കുതിപ്പിന് തയ്യാറാകുന്നുബിദാദി വഴി ബെംഗളൂരുവിന്റെയും തലവര മാറ്റുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പദ്ധതി എന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

Logo
National June 18, 2026 | 07:41 AM
News Image
ബെംഗളൂരുവിന്റെ ഭാവി വികസന കുതിപ്പിന് കാരണമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന, കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ സ്വപ്ന പദ്ധതിയായ 'ബിദാദി എഐ സിറ്റി' (Greater Bengaluru Integrated Township - GBIT) പദ്ധതിയാണ് നിലവിൽ വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത 'വർക്ക്-ലൈവ്-പ്ലേ' ടൗൺഷിപ്പായിട്ടാണ് സർക്കാർ ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്.
വികസനത്തിന്റെ പേരിൽ സർക്കാർ ഔദ്യോഗികമായി റിയൽ എസ്റ്റേറ്റ് ബിസിനസ്സിലേക്ക് കടക്കുകയാണെന്ന് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്. ഡി. കുമാരസ്വാമി ആരോപിച്ചു. റിയൽ എസ്റ്റേറ്റ് മാഫിയകളെ സഹായിക്കാനാണ് ഈ ഭൂമി ഏറ്റെടുക്കലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.ബിദാദി മേഖലയിലെ ഒൻപതോളം റവന്യൂ ഗ്രാമങ്ങളിലായി പരന്നുകിടക്കുന്ന ഏകദേശം 9,600 ഏക്കറോളം വരുന്ന അതീവ ഫലഭൂയിഷ്ഠമായ കൃഷിഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇത് തങ്ങളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുമെന്ന് കർഷകർ ഭയപ്പെടുന്നു.ബെംഗളൂരു നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കും ജനപ്പെരുപ്പവും കുറയ്ക്കാൻ ബിദാദി ടൗൺഷിപ്പ് അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ വ്യക്തമാക്കുന്നു.ഈ പദ്ധതി വഴി ഒരു ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അതിൽ പ്രാദേശിക യുവാക്കൾക്ക് മുൻഗണന നൽകുമെന്നുമാണ് സർക്കാർ വാദം. ഒപ്പം ഭൂമി നഷ്ടപ്പെടുന്ന കർഷകർക്ക് മികച്ച നഷ്ടപരിഹാര പാക്കേജ് ഉറപ്പാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.