Saturday, September 05, 2026
News99 Kerala

അപകടത്തിൽ വസ്ത്രം കീറിപ്പോയ യുവതിക്ക് സ്വന്തം മുണ്ടഴിച്ചു നൽകി; തൃപ്പൂണിത്തുറയിലെ ചായവിൽപ്പനക്കാരൻ ഷാജി മനുഷ്യത്വത്തിന്റെ കാവലാൾ

Logo
Editors Pick June 18, 2026 | 06:58 AM
News Image
തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിലുണ്ടായ ദാരുണമായ ഒരു റോഡപ.കടത്തിൽ, വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയ യുവതിക്ക് താൻ ഉടുത്തിരുന്ന മുണ്ടഴിച്ചു നൽകി മനുഷ്യത്വത്തിന്റെ കാവലാളായിരിക്കുകയാണ് ചായവിൽപ്പനക്കാരനായ എം.ആർ. ഷാജി.

തൃപ്പൂണിത്തുറ കിഴക്കേകോട്ട മരട്ടിപ്പറമ്പിൽ സ്വദേശിയായ ഷാജിയുടെ ഈ പെട്ടെന്നുള്ള ഇടപെടൽ വലിയ രീതിയിലാണ് പ്രശംസിക്കപ്പെടുന്നത്.
കഴിഞ്ഞദിവസം ഉച്ചയോടെ തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിലാണ് അപ.കടം സംഭവിച്ചത്.

കടകളിൽ ചായ നൽകാനായി സൈക്കിളിൽ എത്തിയതായിരുന്നു ഷാജി. ഈ സമയത്താണ് ഒരു യുവതി നിയന്ത്രണം വിട്ട് പ്രൈവറ്റ് ബസിന്റെ മുൻചക്രത്തിനടിയിലേക്ക് വീഴുന്നത്.അപ.കടം കണ്ട ഉടനെ പ്രദേശത്തുണ്ടായിരുന്നവർ ഓടിയെത്തി ബസ് പിന്നോട്ട് നീക്കിയാണ് സ്ത്രീയെ പുറത്തെടുത്തത്. എന്നാൽ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴയ്ക്കപ്പെട്ടതിനെത്തുടർന്ന് അവരുടെ വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയിരുന്നു.
അപ.കടത്തിൽപ്പെട്ട യുവതിയെ ആളുകൾ ചേർന്ന് എഴുന്നേൽപ്പിച്ച ഉടൻ തന്നെ, അവിടെയുണ്ടായിരുന്ന മറ്റുള്ളവർ എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോൾ ഷാജി ഒട്ടും മടിച്ചില്ല. താൻ ഉടുത്തിരുന്ന മുണ്ടഴിച്ചു അദ്ദേഹം ആ സ്ത്രീക്ക് നൽകി. പിന്നീട് സമീപത്തെ കടയിൽ നിന്നാണ് ഷാജി തനിക്ക് ഉടുക്കാനായി മറ്റൊരു മുണ്ട് വാങ്ങിയത്.

അപ.കടത്തിൽ പരിക്കേറ്റ യുവതിയെ നിലവിൽ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ ഞെട്ടിക്കുന്ന അപ.കടത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.