Saturday, September 05, 2026
News99 Kerala

മെസിയുടെ ഹാട്രിക്കിൽ ചാമ്പ്യൻമാരുടെ കുതിപ്പ്

Logo
Sports June 17, 2026 | 04:57 AM
News Image
കാന്‍സാസ് സിറ്റി: ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ അര്‍ജന്റീന ടീമിന് സ്വപ്നതുല്യമായ തുടക്കം. കാന്‍സാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തില്‍ നടന്ന ആവേശ പോരാട്ടത്തില്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ ഹാട്രിക് മികവില്‍ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അല്‍ജീരിയയെ പരാജയപ്പെടുത്തിയത്

മെസിയുടെ ഇതിഹാസ കരിയറിലെ മറ്റൊരു സുവര്‍ണ്ണ അധ്യായത്തിനാണ് കാന്‍സാസ് സിറ്റി സാക്ഷ്യം വഹിച്ചത്. ഈ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ കളിക്കുന്ന ലോകത്തിലെ ആദ്യ പുരുഷ താരം എന്ന റെക്കോര്‍ഡ് 38-കാരനായ മെസി സ്വന്തമാക്കി.

അര്‍ജന്റീനയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മെസിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെയും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മികച്ച സേവുകളുടെയും കരുത്തിലാണ് അള്‍ജീരിയയെ മറികടക്കാൻ അര്‍ജന്റീനക്കായത്. ആക്രമണത്തില്‍ മാത്രമല്ല, പ്രതിരോധത്തിലും മെസിയും സംഘവും ഒരേപോലെ തിളങ്ങി. തിയാഗോ അല്‍മാഡയും റൊഡ്രിഗോ ഡി പോളും മധ്യനിരയില്‍ കളി നിയന്ത്രിച്ചപ്പോള്‍, അല്‍ജീരിയയുടെ സമനില ശ്രമങ്ങളെല്ലാം അര്‍ജന്റീനിയന്‍ പ്രതിരോധത്തിന് മുന്നില്‍ തകര്‍ന്നുപോയി.

മെസി സ്കോർചെയ്തത് കളിയുടെ 17, 60, 76 മിനിറ്റുകളിലായിരുന്നു. മെസിയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്ക് ആണിത്.

രണ്ടാം പകുതിയിലായിരുന്നു രണ്ടുഗോളുകള്‍ പിറന്നത് (60, 76). ഇതോടെ റെക്കോഡ് നേട്ടത്തിലേക്കുള്ള പ്രയാണത്തിലാണ് മെസ്സി. ലോകകപ്പില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോഡിനൊപ്പമാണ് മെസ്സി എത്തിയത്. ക്ലോസെയ്ക്കും മെസ്സിക്കും 16 ഗോള്‍ വീതമായി. 15 ഗോള്‍ നേടിയ ബ്രസീല്‍ താരം റൊണാള്‍ഡോയെ മെസ്സി മറികടന്നു. കിലിയന്‍ എംബാപ്പെയ്ക്ക് 14 ഗോളുണ്ട്. ഈ ലോകകപ്പ് ഇനി മെസ്സി-എംബാപ്പെ ഗോള്‍ പോരാട്ടത്തിന് കൂടി സാക്ഷ്യം വഹിക്കും

മെസിയുടെ ഇതിഹാസ കരിയറിലെ മറ്റൊരു സുവര്‍ണ്ണ അധ്യായത്തിനാണ് കാന്‍സാസ് സിറ്റി സാക്ഷ്യം വഹിച്ചത്. ഈ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ കളിക്കുന്ന ലോകത്തിലെ ആദ്യ പുരുഷ താരം എന്ന റെക്കോര്‍ഡ് 38-കാരനായ മെസി സ്വന്തമാക്കി കഴിഞ്ഞു.

അര്‍ജന്റീനയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മെസിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെയും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മികച്ച സേവുകളുടെയും കരുത്തിലാണ് അള്‍ജീരിയയെ അര്‍ജന്റീനന മറികടന്നത്. ആക്രമണത്തില്‍ മാത്രമല്ല, പ്രതിരോധത്തിലും മെസിയും സംഘവും ഒരേപോലെ തിളങ്ങി. തിയാഗോ അല്‍മാഡയും റൊഡ്രിഗോ ഡി പോളും മധ്യനിരയില്‍ കളി നിയന്ത്രിച്ചപ്പോള്‍, അല്‍ജീരിയയുടെ സമനില ശ്രമങ്ങളെല്ലാം അര്‍ജന്റീനിയന്‍ പ്രതിരോധത്തിന് മുന്നില്‍ തകര്‍ന്നുപോയി.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.