Saturday, September 05, 2026
News99 Kerala

അരീക്കോട് വൻ ലഹരിമരുന്ന് വേട്ട: വിദ്യാര്‍ത്ഥിനിയടക്കം നാല് പേര്‍ പിടിയിൽ

Logo
Kerala June 16, 2026 | 06:36 AM
News Image

അരീക്കോട്: മഞ്ചേരി, അരീക്കോട്, കാവനൂർ, പൂക്കളത്തൂർ, തൃപ്പനച്ചി തുടങ്ങിയ മേഖലകളില്‍ വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ രാസലഹരി മരുന്നുകള്‍ വിതരണം ചെയ്തുവന്ന അന്തർസംസ്ഥാന ലഹരികടത്ത് സംഘത്തിലെ നാല് പേർ പിടിയില്‍. 14.120 ഗ്രാം എംഡിഎംഎ (MDMA) യുമായി അരീക്കോട് കൈപ്പകുളത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് സംഘം പിടിയിലായത്. മുഹമ്മദ് ദില്‍ഷാദ് (24), ഷഹല്‍ നമാസ് (21), സജ്മീർ (34), ഫിദാ ഫാത്തിമ (20) എന്നിവരാണ് ഓപ്പറേഷൻ തൂഫാനിലൂടെ പോലീസ് പിടിയിലായത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ്സ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, അരീക്കോട് ഇൻസ്പെക്ടർ ശൈലേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഡാൻസാഫ് സംഘവും അരീക്കോട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. പ്രതികളായ ദില്‍ഷാദും സജ്മീറും മുൻപും ലഹരിക്കടത്ത് കേസുകളില്‍ ഉള്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുള്ളവരാണ്. ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് ഇവർ വീണ്ടും ലഹരി വില്പനയില്‍ സജീവമായത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.