Sunday, September 06, 2026
News99 Kerala

തടാകത്തിൽ നടക്കുന്നതിനിടയിൽ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു

Logo
Story January 17, 2026 | 02:28 PM
News Image
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങിൽ മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു. മരിച്ച രണ്ടു പേരിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. രണ്ടാമത്തെയാള്‍ക്കായി തെരച്ചിൽ തുടരുകയാണ്.

മലപ്പുറം സ്വദേശി മാധവ് മധു, കൊല്ലം സ്വദേശി ബിനുപ്രകാശ് എന്നിവരാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് 5 പേർ രക്ഷപ്പെട്ടു. ഏഴ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. സേന പോയിന്‍റിലെ തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

തടാകത്തിലൂടെ നടക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. മരിച്ചയാളുടെ മൃതദേഹം ഇവിടുത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാണാതായ ആള്‍ക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

സംസ്ഥാന സ്കൂൾ കലോത്സവം; നാദവിസ്മയം തീർത്ത് ദേവ്ന
തൃശൂർ: വേഗവിരലുകൾ കൊണ്ട് വീണ വാദനത്തിൽ നാദവിസ്മയം തീർത്ത ദേവ്നയ്ക്ക് തുടർച്ചയായ നാലാം വർഷവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ്. ബിലഹരി രാഗത്തിൽ ചിട്ടപ്പെടുത്തിയ കനുകൊണ്ടിനി ശ്രീരാമുനി എന്ന കൃതി വേദിയില്‍ അവതരിപ്പിച്ചാണ് കണ്ണൂർ സെൻ തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ദേവ്ന ജിതേന്ദ്ര കലോത്സവത്തിലെ താരമായത്.

നാദശ്രീ അനന്ത പദ്മനാഭന്‍റെ ശിഷ്യയായ സുമ സുരേഷ് വര്‍മയാണ് ദേവ്നയുടെ ഗുരു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗുരുവായൂര്‍ ചെമ്പൈ സംഗീത ഉത്സവം, കൊല്ലൂര്‍ മൂകാംബിക നവരാത്രി സംഗീത ഉത്സവം, മൃദംഗശൈലേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ വീണ കച്ചേരി നടത്തുന്നുണ്ട് ഈ കൊച്ചു കലാകാരി.

ഈ വര്‍ഷം മക്രേരി ദക്ഷിണാ മൂര്‍ത്തി അനുസ്മരണ ത്യാഗരാജ സംഗീത ആരാധനയിലും ദേവ്ന വീണ വായിച്ചിരുന്നു. ചേലോറ ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ ജിതേന്ദ്ര യുടെയും കോഴിക്കോട് നാഷണൽ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ. അനിന ത്യാഗരാജിന്‍റെയും മകളാണ് ദേവ്ന.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.