Friday, June 19, 2026 Register Login Privacy Policy Contact Us
Logo
FOLLOW US:
BREAKING NEWS

പാലക്കാട്‌ കൊല്ലംകോട് എലവഞ്ചേരി കാട്ടാന കൃഷി നശിപ്പിച്ചു

Logo
Kerala June 13, 2026 | 05:08 AM
News Image


എലവഞ്ചേരി പഞ്ചായത്തിലെ പനങ്ങാട്ടിരി പുളിയന്തോണിയിൽ സി.വി. ഗോപാലിൻ്റെ തോട്ടത്തിൽ ഒരു കൂട്ടം കാട്ടാനകൾ 40 തെങ്ങുകളും ഏതാനും കമുകുകളും നശിപ്പിച്ചിട്ടുണ്ട്. തെന്മലയോര പ്രദേശങ്ങളിലെ കർഷകർക്ക് കാട്ടാന മൂലമുള്ള കൃഷിനാശം തുടർന്നുകൊണ്ടിരിക്കുന്നു . വന്യജീവികളുടെ ആക്രമണത്തിൽ കർഷകരെയും കാർഷിക വിളകളെയും സംരക്ഷിക്കണമെന്നും ഇതിന് ഒരു ശാശ്വത പരിഹാരം വേണമെന്നും ബിജെപി കൊല്ലങ്കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെടുന്നു. കൃഷി നാശം ഉണ്ടായ പ്രദേശത്ത് ബിജെപി പാലക്കാട് സെൽ കോർഡിനേറ്റർ എൻ. രാജേന്ദ്രാ പ്രസാദ് , മണ്ഡലം അദ്ധ്യക്ഷൻ കെ. ആർ. പ്രശാന്ത് , ജനറൽ സെക്രട്ടറി എൻ. ബാബു, കർഷക മോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ പി.ഹരിദാസ് ചുവട്ടുപാടം, കർഷക മോർച്ച മണ്ഡലം അദ്ധ്യക്ഷൻ ആർ.ശിവകുമാർ, എൻ ദിവാകരൻ, കെ. ഗിരിഷ് , വി. പരമേശ്വരൻ, വി. ബലരാമൻ, കെ. രാമദാസ് , ടി സി കണ്ണൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു

Comments
Please Login to comment.
LATEST NEWS
ചലച്ചിത്ര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നിരവധി സുപ്രധാന പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചു.
പാലക്കാട്‌ കൊഴിഞ്ഞാമ്പാറ നടുപ്പുണിയിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഒരാൾ തൂങ്ങിമരിച്ച നിലയിൽ
ചിരിയുടെ തമ്പുരാന് നാടിന്റെ ആദരം; കൊച്ചിയിൽ സലിം കുമാർ സ്മാരകം നിർമ്മിക്കും, ബജറ്റിൽ തുക വകയിരുത്തി
കേരളത്തിന്റെ പുതിയ യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു.
പത്മശ്രീ റാബിയ പുരസ്കാര ദാനവും ഭിന്നശേഷി സംഗമവും പോസ്റ്റർ പ്രകാശനം ചെയ്തു.
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ 52-ാം ജന്മദിനം പ്രമാണിച്ച് സംസ്ഥാനത്തെ മൂന്ന് പ്രധാന മൃഗശാലകളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു.
ഒരുമനയൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
ഇസ്രയേൽ സേനയ്ക്ക് വേണ്ട അത്യാധുനിക റഡാറുകളുടെ നിർമാണം തമിഴ്‌നാട്ടിൽ ഫാക്ടറി നിർമാണം ആരംഭിച്ചു.