Saturday, September 05, 2026
News99 Kerala

ഫുട്ബോളാണ് ലഹരി : ലഹരിക്കെതിരെ ഗോൾ അടിച്ച് ലോകകപ്പിനെ വരവേറ്റ് AIYF

Logo
Kerala June 12, 2026 | 07:16 AM
News Image

തൃശ്ശൂർ : 2026 ഫിഫ ലോകകപ്പിനെ വരവേറ്റ് AIYF സംഘടിപ്പിച്ച 'KICKOFF' പരിപാടി തൃശ്ശൂരിൽ ആവേശമായി. 'ഫുട്ബോളാണ് ലഹരി' എന്ന മുദ്രാവാക്യമുയർത്തി ലഹരിക്കെതിരെയുള്ള ബോധവത്കരണമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
ലഹരിക്കെതിരെ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലഹരിക്കെതിരെ ഗോൾ അടിക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി.
AIYF ജില്ലാ സെക്രട്ടറി പ്രസാദ് പറേരി പരിപാടി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജില്ലാ പ്രസിഡന്റ്‌ ബിനോയ്‌ ഷബീർ അധ്യക്ഷത വഹിച്ചു. കായിക താരങ്ങളും സാംസ്കാരിക പ്രവർത്തകരും തൃശ്ശൂർ റൗണ്ടിലെ സായാഹ്ന നടത്തക്കാരും ഒട്ടനവധി യുവതി യുവാക്കളും പരിപാടിയിൽ പങ്കെടുത്തു. ലോകകപ്പ് ആവേശം നാട്ടിൽ ആളിക്കത്തിക്കാനും അതേസമയം യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി കായികരംഗത്തേക്ക് കൊണ്ടുവരാനുമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം വി കെ വിനീഷ് സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് അംഗം ബിനീഷ് ചില്ലിക്കൻ നന്ദിയും രേഖപ്പെടുത്തി.

തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന പരിപാടി കാണാൻ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. ഫുട്ബോൾ ലഹരിയിൽ നാട് ഒന്നാകെ ആറാടുകയായിരുന്നു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.