Saturday, September 05, 2026
News99 Kerala

പാലക്കാട് എം.എൽ.എ രമേഷ് പിഷാരടിയുടെ ഓഫീസ് പ്രവർത്തനമാരംഭിച്ചു.

Logo
Kerala June 12, 2026 | 06:33 AM
News Image


മണപ്പുളിക്കാവ് ദുർഗാ നഗർ സ്ട്രീറ്റ് - 1 ലാണ് ഓഫീസ് സ്ഥിതിചെയ്യുന്നത്.

വി കെ ശ്രീകണ്ഠൻ എം.പിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടന വേളയിൽ എം.എൽ.എ 111 ദിന കർമ്മപരിപാടി പ്രഖ്യാപിച്ചു.

എം.എൽ.എ ആദ്യമായി അനുവദിച്ച ഫണ്ട് പിരായിരി പഞ്ചായത്തിലെ മെട്രോ നഗറിലെ കുടിവെള്ള പദ്ധതിക്കാണ്.

ഇന്ന് മുതൽ (11/06/2026 ) 111 ദിനങ്ങളിൽ നിയോജകമണ്ഡലത്തിൽ ചെയ്തുതീർക്കേണ്ടതും ആരംഭിക്കേണ്ടതുമായ പദ്ധതികൾ, മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ 111 ദിന കർമ്മ പദ്ധതിയിലൂടെ നടപ്പിലാക്കുമെന്ന് എംഎൽഎ പറഞ്ഞു.

മുൻ എംഎൽഎമാർ തുടങ്ങി വെച്ചതായ പദ്ധതികളുടെ പൂർത്തീകരണത്തിന് പ്രാധാന്യം നൽകും.

111 പദ്ധതികൾ 111 ദിന കർമ്മപരിപാടിയിൽ പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തുമെന്ന് എംഎൽഎ പറഞ്ഞു.

കണ്ണാടി പഞ്ചായത്ത് ഓഡിറ്റോറിയം, പിരായിരി പഞ്ചായത്ത് ഓഡിറ്റോറിയം, പിരായിരി നടപ്പാത നിർമ്മാണം, കണ്ണനൂർ - ചുങ്കമന്നം റോഡ് പ്രവർത്തികൾ പൂർത്തീകരിക്കാനും മോയൻസ് ഡിജിറ്റലൈസേഷൻ, മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും മുൻകൈയെടുക്കുമെന്നും എംഎൽഎ പറഞ്ഞു.


KSRTC യുടെ സിറ്റി ബസ് സർവീസ് ആരംഭിക്കും.

നിയോജകമണ്ഡലത്തിലെ SSLC, PLUS Two പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെറിറ്റ് അവാർഡ് നൽകി ആദരിക്കും.

മൂന്ന് പഞ്ചായത്തുകളിലും നഗരസഭയിലും എം.എൽ.എ ജനസമ്പർക്ക പരിപാടി നടത്തും. പരാതികൾ മുൻകൂട്ടി സ്വീകരിക്കുന്നതിന് എംഎൽഎ ഓഫീസിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സൗകര്യം ഒരുക്കും.

പിരായിരി പഞ്ചായത്തിലെ കുടിവെള്ള പ്രശ്ന പരിഹാരത്തിനും,
പാലക്കാട്ടെ നെൽ കർഷകരുടെ സംഭരണവുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നത് മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിമാരെയും ഉൾപ്പെടുത്തിക്കൊണ്ട്ഉന്നതതല യോഗം നടത്തി പ്രശ്നം പരിഹരിക്കുന്നതിന് മുൻകൈയെടുക്കും.

ഉദ്ഘാടന ചടങ്ങിൽ മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ, വൈസ് പ്രസിഡന്റ് പ്രവിതാ മുരളീധരൻ, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ, വൈസ് പ്രസിഡന്റ് സഫിയ അബു താഹിർ, കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ, IUML ജില്ലാപ്രസിഡന്റ് മരയ്ക്കാർമാരായമംഗലം, PV രാജേഷ്, എം എം ഹമീദ്, സി ബാലൻ, മുജീബ്, സി വി സതീഷ്, പ്രിയ കുമാരൻ, സുധാകരൻ പ്ലകാട്ട്, സൈതലവി പൂളക്കാട്, എ. എ ഇബ്രാഹിം എന്നിവർ സംസാരിച്ചു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.