Saturday, September 05, 2026
News99 Kerala

പാലക്കാട്‌ വൻ ലഹരി വേട്ട

Logo
Kerala June 11, 2026 | 08:56 AM
News Image


ഓപ്പറേഷൻ തൂഫാനുമായി ബന്ധപെട്ടു ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ പോലീസ് നടത്തുന്ന ശക്തമായ പരിശോധനകളുടെ ഭാഗമായി ടൗൺ നോർത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (DANSAF) ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ മാരക മയക്കുമരുന്നായ 32.166 Gram MDMA യുമായി മൂന്ന് യുവാക്കൾ പിടിയിലായി.
പാലക്കാട് നരിക്കുത്തി തങ്ങൾ ലൈൻ സ്വദേശി അബ്ദുൾസലാമിൻെറ മകൻ മൻസൂർ അലി @ ലഡുപ്പാ (Age.30,), തിരുനല്ലായി മണലാഞ്ചേരി ശുഹൈബ് മൻസിലിൽ ഹനീഫയുടെ മകൻ മൻസൂർ എച്ച് (Age.31), കൈപ്പഞ്ചേരികുന്ന് സ്വദേശി അഷ്റഫിൻെറ മകൻ അൻസാർ (Age.30) എന്നിവരാണ് ടൗൺ നോർത്ത് പോലീസിൻെറ പിടിയിലായത്.
പാലക്കാട് ഗവൺമെന്റ് വെറ്റിനറി ആശുപത്രിക്ക് സമീപത്തുനിന്നുമാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 32.166 Gram MDMA ഇവരിൽ നിന്നും കണ്ടെടുത്തത്. പിടിയിലായവരിൽ മൻസൂർ അലിക്ക് പൂക്കച്ചവടമാണ് ജോലി. ഈ കച്ചവടത്തിൻെറ മറവിലാണോ ലഹരി വിൽപ്പന നടത്തിയിരുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിൻെറ ഭാഗമായാണ് ഈ റെയ്ഡ് നടന്നത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ടൗൺ നോർത്ത് പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. ഇവരുടെ ലഹരി ശൃംഖലയെക്കുറിച്ചും, ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് എവിടെനിന്നാണ് എത്തിച്ചത് എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.