തൃണമൂൽ കോൺഗ്രസ് കോൺഗ്രസ്സിൽ ലയിക്കുന്നു?ഡൽഹിയിൽ സോണിയ-മമത കൂടിക്കാഴ്ച; പിന്നാലെ രാഹുൽ ഗാന്ധിയെ കണ്ട് അഭിഷേക് ബാനർജി.
National
June 10, 2026 | 02:35 PM
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ കടുത്ത വിമതനീക്കവും കൂട്ടക്കൊഴിഞ്ഞുപോക്കും നേരിടുന്ന തൃണമൂൽ കോൺഗ്രസിനെ രക്ഷിക്കാൻ ദേശീയതലത്തിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ സജ്ജം . തൃണമൂൽ കോൺഗ്രസ് കോൺഗ്രസിൽ ലയിക്കാൻ ഒരുങ്ങുന്നുവെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടയിൽ, ഇരു പാർട്ടികളുടെയും ഉന്നത നേതൃത്വങ്ങൾ ഡൽഹിയിൽ വെച്ച് തുടർച്ചയായ ചർച്ചകൾ നടത്തിയത് .
തൃണമൂൽ അധ്യക്ഷ മമത ബാനർജി കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ, ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ഡെറക് ഒബ്രയനും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി 10 ജനപഥ് വസതിയിൽ വെച്ച് ചർച്ചകൾ നടത്തിയത്. ഈ കൂടിക്കാഴ്ചകൾ 'ഇൻഡ്യ' മുന്നണിയുടെ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണെന്ന് ഇരുവിഭാഗവും വ്യക്തമാക്കുമ്പോഴും, പാർട്ടിയുടെ നിലനിൽപ്പ് ഉറപ്പാക്കാനുള്ള മമതയുടെ നീക്കമായാണ് രാഷ്ട്രീയ വൃത്തങ്ങൾ ഇതിനെ വിലയിരുത്തുന്നു. അതേസമയം, കോൺഗ്രസുമായുള്ള ലയന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിരിക്കുന്നു.
ബംഗാൾ തോൽവിക്ക് ശേഷം ഇതാദ്യമായാണ് മമത ബാനർജിയും സോണിയ ഗാന്ധിയും തമ്മിൽ അടച്ചിട്ട മുറിയിൽ ദീർഘനേരം ചർച്ച നടത്തുന്നത്. 'ഇൻഡ്യ' മുന്നണി യോഗത്തിൽ വെച്ച് പരസ്പരം ആലിംഗനം ചെയ്തുകൊണ്ടാണ് സോണിയയും മമതയും തങ്ങളുടെ ദൃഢബന്ധം ഊട്ടിയുറപ്പിച്ചിരിക്കുന്നത് . ഇതിന് പിന്നാലെ സോണിയയുടെ വസതിയിലെത്തിയ മമത, പാർട്ടിയുടെ ഭാവി തന്ത്രങ്ങളെക്കുറിച്ചും ബി.ജെ.പിക്കെതിരെ ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചതായാണ് വിവരം.
ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അഭിഷേക് ബാനർജി 10 ജനപഥിലെത്തി രാഹുൽ ഗാന്ധിയെ കണ്ടിരിക്കുന്നത് . ബംഗാളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം, തൃണമൂൽ നേരിടുന്ന ആഭ്യന്തര പ്രതിസന്ധികൾ, പാർട്ടിക്കെതിരെ നടക്കുന്ന കേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾ എന്നിവ ചർച്ചയിൽ ഉയർന്നുവന്നു. തനിക്ക് നേരെയുണ്ടായ അക്രമങ്ങളിൽ പിന്തുണ പ്രഖ്യാപിച്ചതിന് അഭിഷേക് രാഹുലിനോട് നന്ദി അറിയിക്കുകയും ചെയ്തിരിക്കുന്നു.
മമത ബാനർജി ഡൽഹിയിൽ സോണിയ ഗാന്ധിയുമായി ചർച്ച നടത്തിക്കൊണ്ടിരുന്ന അതേ സമയത്തുതന്നെ കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനത്തും അഭിഷേക് ബാനർജിയുടെ ഓഫീസിലും പശ്ചിമ ബംഗാൾ സി.ഐ.ഡി സംഘം നാടകീയമായി റെയ്ഡ് നടത്തിയത് വലിയ വിവാദമായത് . നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് തൃണമൂൽ എം.എൽ.എമാരുടെ വ്യാജ ഒപ്പിട്ടുവെന്ന കേസിലാണ് പരിശോധന നടന്നിരിക്കുന്നത് . പാർട്ടിയുടെ യഥാർത്ഥ മിനിറ്റ്സ് ബുക്കും ഹാജർ രേഖകളും പിടിച്ചെടുക്കാനായിരുന്നു റെയ്ഡ്.
കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്ന ബി.ജെ.പി സർക്കാരിന്റെ കടുത്ത രാഷ്ട്രീയ പകപോക്കലാണിതെന്ന് തൃണമൂൽ രാജ്യസഭാ നേതാവ് ഡെറക് ഒബ്രയൻ കുറ്റപ്പെടുത്തിയത് . മമത സോണിയ ഗാന്ധിയെ കാണുന്ന അതേ സമയം നോക്കി പ്രതിപക്ഷത്തിന്റെ ഫയലുകൾ മോഷ്ടിക്കാനാണ് സി.ആർ.പി.എഫ് കാവലിൽ ഏജൻസികൾ എത്തിയതെന്ന് അദ്ദേഹം എക്സിൽ കുറിച്ചത്.
20 ലോക്‌സഭാ എം.പിമാർ കാക്കോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ പ്രത്യേക ബ്ലോക്കായി മാറി സ്പീക്കർക്ക് കത്ത് നൽകിയതോടെ തൃണമൂൽ കോൺഗ്രസ് പാർലമെന്റിൽ അയോഗ്യതാ ഭീഷണി നേരിടുന്നുണ്ട്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ (Anti-Defection Law) പ്രകാരം അയോഗ്യത ഒഴിവാക്കണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മറ്റൊരു പാർട്ടിയിൽ ലയിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് കോൺഗ്രസിലേക്ക് തൃണമൂൽ ലയിക്കുമെന്ന ഊഹാപോഹങ്ങൾ ശക്തമായിരിക്കുന്നത്.
എന്നാൽ, തങ്ങൾ സ്വന്തം അസ്തിത്വം നിലനിർത്തിക്കൊണ്ടുതന്നെ 'ഇൻഡ്യ' മുന്നണിയുടെ ശക്തമായ പങ്കാളിയായി തുടരുമെന്നും ലയന വാർത്തകൾ വെറും മാധ്യമസൃഷ്ടിയാണെന്നും തൃണമൂൽ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയത്. തങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്കെതിരെ കോൺഗ്രസുമായി ചേർന്ന് ബംഗാളിൽ ഇപ്പോഴേ ഒരുമിച്ചു പ്രവർത്തിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് നേതാക്കൾ വിശദീകരിച്ചിരിക്കുന്നത്.
Comments