Saturday, September 05, 2026
News99 Kerala

വെങ്ങാട് ഗോശാല സന്ദർശിച്ച് ദേവസ്വം ചെയർമാൻ

Logo
Kerala June 09, 2026 | 04:57 AM
News Image


മലപ്പുറത്തെ വെങ്ങാട് ഗോകുലത്തിൽ പശുക്കൾക്കായി ആറു മാസത്തിനകം പുതിയ ഷെഡുകൾ നിർമ്മിക്കാൻ ഗുരുവായൂർ ദേവസ്വം നടപടി. PWD റോഡിന് സമീപമുള്ള ഗോകുലത്തിലെ മുഴുവൻ പശുക്കളെയും മുകൾ ഭാഗത്ത് , പരിസരവാസികളിൽ നിന്നും വളരെദൂരെയായിട്ടുള്ള വൃന്ദാവനം ഗോശാലയിലേക്ക് മാറ്റാനും ധാരണയായി.
വെങ്ങാട് ഗോകുലം സന്ദർശിക്കാനെത്തിയ ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥും ഭരണ സമിതി അംഗം കെ.എസ് ബാലഗോപാലും ദേവസ്വം മരാമത്ത് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വെങ്ങാട് ഗോകുലത്തിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
പശുക്കളുടെ സംരക്ഷണത്തിന് ആവശ്യമായ പുതിയ ഗോശാലകൾ നിർമ്മിക്കാൻ അടിയന്തിര നടപടി സ്വീകരിക്കും. പുതിയ shedകൾ നിലവിൽ വരെ പശുക്കളെ പാർപ്പിക്കുന്നതിനായി വൃന്ദാവൻ പാഡക്കിൽ മൂന്ന് ഷെഡുകളുടെ പ്രവർത്തി ആരംഭിച്ചു കഴിഞ്ഞു.ഇനിയും വൃന്ദാവൻ പാഡക്കിൽ മൂന്ന് താല്കാലിക ഷെഡുകൾ നിർമ്മിക്കുവാൻ നിർദ്ദേശം നൽകി.ഗോശാലയിലെ ചാണകവും മറ്റും നീക്കം ചെയ്യാൻ കരാറുകാരനോട് ദേവസ്വം ചെയർമാൻ കർശന നിർദേശം നൽകി. ഗോശാലയുമായി ബന്ധപ്പെട്ട മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ ദേവസ്വം സാധ്യമായ നടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് ചെയർമാൻ എ.വി.ഗോപിനാഥ് നിർദ്ദേശം നൽകി.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.