Saturday, September 05, 2026
News99 Kerala

മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണം, അസ്ഥി പുഴയില്‍ ഒഴുക്കരുത്. സലിം കുമാറിന്റെ സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പില്‍

Logo
Editors Pick June 07, 2026 | 04:41 AM
News Image
കൊച്ചി: നടനും ദേശീയ പുരസ്കാര ജേതാവുമായ സലിംകുമാറിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് (ഞായറാഴ്ച) പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും.മൃത സംസ്കാരം സംബന്ധിച്ച്‌ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണമെന്ന് സലിംകുമാർ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. അസ്ഥി പുഴയില്‍ ഒഴുക്കേണ്ടതില്ലെന്നും വീട്ടുകാരോട് ജീവിച്ചിരിക്കുമ്പോള്‍ ആഗ്രഹം അറിയിച്ചിരുന്നു. പറവൂരിലെ ഇരുനില വീടിന് സലിം കുമാർ പേര് നൽകിയത് ലാഫിംഗ് വില്ല എന്നാണ്.

ശ്വാസതടസം നേരിട്ടതോടെയാണ് സലിം കുമാറിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും രക്തത്തിലെ അണുബാധയും അനുഭവപ്പെട്ടതോടെ വെന്റിലേറ്റർ, ആന്റിബയോട്ടിക്കുകള്‍, ഡയാലിസിസ് അടക്കമുള്ള ജീവൻ രക്ഷാമാർഗങ്ങള്‍ നല്‍കിയിരുന്നു. ഇതിനിടയില്‍ ഹൃദയാഘതമുണ്ടായതാണ് മരണകാരണം.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിട്ടിരുന്നു. ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. രോഗാവസ്ഥയിലായിരുന്ന കാലയളവില്‍ വ്യാജ ചികിത്സകള്‍ തേടേണ്ടി വന്നത് ആരോഗ്യനില വഷളാക്കിയെന്നും താരം മുമ്പ് പരസ്യമായി പങ്കുവെച്ചിട്ടുണ്ട്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.