Monday, July 20, 2026
News99 Kerala

ന്യൂനപക്ഷങ്ങൾക്കും ദളീതർക്കുമെതിരായ അക്രമം തടയാൻ കോൺഗ്രസിന്റെ നിർണായക നീക്കം. പൊതുവായ പ്രശ്‌നങ്ങൾ ഒന്നിച്ച് നേരിടുന്നതിനായി രാജ്യത്തുടനീളം ദളിത് - ന്യൂനപക്ഷ സഖ്യങ്ങൾ രൂപീകരിക്കുന്നു.

Logo
Editors Pick June 06, 2026 | 02:54 PM
News Image
രാജ്യത്ത് പീഡനവും അതിക്രമങ്ങളും നേരിടുന്ന ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ ഒന്നിപ്പിക്കുന്നതിനും സാമൂഹിക നീതി ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികളുമായി കോൺഗ്രസ് പാർട്ടി . എഐസിസിയുടെ കീഴിലുള്ള പട്ടികജാതി വിഭാഗവും ന്യൂനപക്ഷ വിഭാഗവും സംയുക്തമായി ന്യൂഡൽഹിയിൽ സംഘടിപ്പിച്ച 'ദളിത്-ന്യൂനപക്ഷ ഐക്യ സമ്മേളന'ത്തിലാണ് നിർണായക തീരുമാനം ഉണ്ടായത് . ദളിത്-ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയിലെ ബന്ധം ശക്തമാക്കുക, പൊതുവായ പ്രശ്നങ്ങൾ ഒന്നിച്ച് നേരിടുക, സാമൂഹിക നീതിക്കും ശാക്തീകരണത്തിനുമായി പൊതുവേദി രൂപീകരിക്കുക എന്നിവയായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യം.

എഐസിസി ന്യൂനപക്ഷ വിഭാഗം ചെയർമാൻ ഇമ്രാൻ പ്രതാപ്‌ഗഢി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സമ്മേളനത്തിൽ സജീവമായി പങ്കെടുത്തിരിക്കുന്നു . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് ഭാരവാഹികൾ, ബുദ്ധിജീവികൾ, സിവിൽ സൊസൈറ്റി അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, കലാകാരന്മാർ എന്നിവരും ചർച്ചകളുടെ ഭാഗമായിരിക്കുന്നു.

ബിജെപി ഭരണത്തിനു കീഴിൽ അടിച്ചമർത്തൽ നേരിടുന്ന ദളിതർ, ന്യൂനപക്ഷങ്ങൾ, ഒബിസി വിഭാഗങ്ങൾ, മറ്റ് പിന്നാക്ക ജനവിഭാഗങ്ങൾ എന്നിവർ ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകത സമ്മേളനത്തിൽ സജീവ ചർച്ചയായി. ചൂഷണത്തിന് ഇരയാകുന്ന ജനവിഭാഗങ്ങൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഈ ഒത്തുചേരൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നും എഐസിസി ന്യൂനപക്ഷ വിഭാഗം ചെയർമാൻ ഇമ്രാൻ പ്രതാപ്‌ഗഢി പറഞ്ഞത്.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിശാലമായ കാഴ്ചപ്പാടുകൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ടീമിനൊപ്പം നിൽക്കുന്ന ജനവിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുവരാനാണ് ഇതിലൂടെ ശ്രമിച്ചതെന്ന് കോൺഗ്രസ് നേതാവ് രാജ്കുമാർ വെർക്ക വ്യക്തമാക്കിയത്.

രാജ്യവ്യാപകമായി വിപുലമായ ജനസമ്പർക്ക പരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചുത്. ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വരും ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ സമാനമായ കൺവെൻഷനുകൾ സംഘടിപ്പിക്കും. ഇവരുടെ പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരം കാണാനുള്ള പ്രവർത്തനരേഖ തയ്യാറാക്കും.

സാമൂഹിക നീതി, ഭരണഘടനാ മൂല്യങ്ങൾ, സമത്വം, മതേതര സൗഹാർദം, പാർശ്വവൽക്കരണത്തിന് എതിരെയുള്ള പോരാട്ടം എന്നിവയെക്കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ. ഈ വിഭാഗങ്ങളുടെ ഉൾക്കൊള്ളുന്ന വളർച്ചയും ക്ഷേമവും പ്രാതിനിധ്യവും ഉറപ്പാക്കാനുള്ള പാർട്ടിയുടെ പ്രതിജ്ഞാബദ്ധത സമ്മേളനം അടിവരയിട്ടത്.

അടുത്ത വർഷം അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ദളിത്-ന്യൂനപക്ഷ സഖ്യം ശക്തമാക്കാനുള്ള കോൺഗ്രസിന്റെ തന്ത്രപരമായ നീക്കമാണ് ഈ സംയുക്ത കൺവെൻഷൻ. വരും ദിവസങ്ങളിൽ സംസ്ഥാന തലത്തിലുള്ള കൂടുതൽ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും പാർട്ടി അറിയിച്ചത്.

Comments
Please Login to comment.
LATEST NEWS
വേദി വിടാതെ ട്രംപ്, ഒടുവിൽ ഇൻഫന്റിനോയുടെ ഇടപെടൽ; ലോകകപ്പ് സമ്മാനദാന വേദിയിലെ നാടകീയ രംഗങ്ങൾ ചർച്ചയാകുന്നു
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!