Saturday, September 05, 2026
News99 Kerala

ഇസ്രയേൽ ആക്രമണത്തിൽ ഉമ്മ കൊല്ലപ്പെട്ടു, ഒരു കാലും നഷ്ടപ്പെട്ടു. 3 ശസ്ത്രക്രിയകൾക്ക് വിധേയമായി 40 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്.

Logo
Editors Pick June 05, 2026 | 01:18 PM
News Image
ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പിഞ്ചുകുഞ്ഞിന്റെ മൂന്നാമത്തെ ശസ്ത്രക്രിയയും പൂർത്തിയായിരിക്കുന്നു. ഗസ്സയിലെ ഖാൻ യൂനുസിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിലാണ് 40 ദിവസം മാത്രമുള്ള മുഹമ്മദ് അൽ കാതിബിന്റെ ശസ്ത്രക്രിയ നടന്നിരിക്കുന്നത് . മെയ് 25ന് ഖാൻ യൂനിസിന്റെ പടിഞ്ഞാറുള്ള അമൽവാസി എന്ന സുരക്ഷിത മേഖലയിൽ ഉണ്ടായ ഷെല്ലാക്രമണത്തിലാണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത് . ആക്രമണം നടക്കുമ്പോൾ കുഞ്ഞിന് മുലപ്പാൽ നൽകുകയായിരുന്ന മാതാവ് ഹനാൻ അബ്ദുൽ നാസർ(30) സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു.

കാൽ മുറിച്ചു മാറ്റപ്പെട്ട കുഞ്ഞിന് വിദഗ്ദ ചികിത്സയ്ക്കായി പുറത്തേക്ക് കൊണ്ടുപോവണമെന്ന ആവശ്യവുമായി കുടുംബം രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് ശസ്ത്രക്രിയക്ക് വിധേയനായ കുഞ്ഞിന്റെ സുരക്ഷയുടെ കാര്യത്തിലും കുടുംബം ആശങ്ക പ്രകടിപ്പിച്ചു. വേദനയാൽ കരയുന്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഗസ്സയിൽ ഇസ്രയേൽ തുടരുന്ന വംശഹത്യയിൽ ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെടുകയും നിരവധി കുട്ടികൾക്ക് കൈ കാലുകൾ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ യുണിസെഫിന്റെയും ഐക്യരാഷ്ട്രസഭയുടെയും റിപ്പോർട്ടുകൾ പ്രകാരം ഗസ്സയിൽ മാത്രം ഇതുവരെ പതിനയ്യായിരത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സയിലെ ആകെ മരണസംഖ്യയുടെ വലിയൊരു ശതമാനവും കുട്ടികളാണ് എന്നതാണ് അന്താരാഷ്ട്ര തലത്തിൽ കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.