Saturday, September 05, 2026
News99 Kerala

ഇറാന്റെ ഭീഷണിക്ക് പിന്നിലെന്ത്?യുദ്ധം പുനരാരംഭിച്ചാൽ സർവ്വനാശം.

Logo
Editors Pick May 30, 2026 | 11:25 AM
News Image
സമാധാന ചർച്ചകൾ പരാചയപ്പെട്ട് യുദ്ധം പുനരാരംഭിച്ചാൽ ശത്രുക്കളുടെ പൂർണനാശമായിരിക്കുമെന്നാണ് ഇറാൻ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിരിക്കുന്നു . ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും ഏകപക്ഷീയമായി ഇറാനെതിരെ ആരംഭിച്ച യുദ്ധം ആഘോള സാമ്പത്തിക രംഗത്തെ പിടിച്ചു കുലുക്കിയിട്ടും പാകിസ്താന്റെയും ഖത്തറിന്റെയും മധ്യസ്ഥതതയിൽ തുടരുന്ന ചർച്ചകൾ കരാറിലെത്താതെ നീണ്ടുപോയിരിക്കുകയാന്. അമേരിക്കയും ഇസ്രായേലും ഉൾപ്പെടുന്ന സഖ്യകക്ഷികളും ഇറാനും തമ്മിലുള്ള സംഘർഷം കേവലം ഒരു പ്രാദേശിക യുദ്ധമായി ഒതുങ്ങില്ലെന്നും അത് ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥയെയും സുരക്ഷയെയും ആകെ ഉലയ്ക്കുന്ന ഒന്നായി മാറുമെന്നും യുദ്ധത്തിന്റെ ആരംഭത്തിൽ തന്നെ ഇറാൻ തെളിയിച്ചിരിക്കുകയാണ്.

ഇപ്പോഴുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ ഉണ്ടാകാനിടയുള്ള പ്രധാന വെല്ലുവിളികളിലൊന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചുപൂട്ടാൻ സാധ്യതയുണ്ട് എന്നതാണ്. ഇത് ലോകമെമ്പാടും കടുത്ത ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായിരിക്കും. നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ ഇറാൻ തങ്ങളുടെ ആണവ പദ്ധതികളുമായി അതിവേഗം മുന്നോട്ട് പോകുകയും, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആണവായുധം നിർമിക്കാനുള്ള ശേഷി കൈവരിക്കുകയും ചെയ്‌തേക്കാമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. ഇത് തടയാൻ അമേരിക്കയോ ഇസ്രയേലോ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും വ്യോമാക്രമണം നടത്തുമെന്നും അഭിപ്രായമുണ്ട്.

എന്നാൽ ഇതോടെ യെമനിലെ ഹൂതികൾ, ലെബനനിലെ ഹിസ്ബുള്ള തുടങ്ങിയ തങ്ങളുടെ സഖ്യകക്ഷികളായ സായുധ ഗ്രൂപ്പുകളെ ഉപയോഗിച്ച് മിഡിലീസ്റ്റിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾക്കും ഇസ്രയേൽ നഗരങ്ങൾക്കും നേരെ ഒരേസമയം വൻതോതിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്താൻ ഇറാന് സാധിചിരിക്കും. ഇതിനകം തന്നെ യുക്രൈൻ യുദ്ധം കാരണം പ്രതിസന്ധിയിലായ ആഗോള വിപണി ഇതോടെ തകിടം മറിയും. ഇതോടെ ഹൂതി വിമതരെ സജീവമാക്കുന്നതിലൂടെ ബാബ് അൽമന്ദേബ് കടലിടുക്ക് കൂടി അടച്ചുപൂട്ടാൻ ഇറാന് സാധിച്ചേക്കും. യൂറോപ്പ്, ഏഷ്യ, അറബ് രാജ്യങ്ങൾ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന മറ്റൊരു പ്രധാന വാണിജ്യ പാതയാണിത്. അങ്ങനെയൊരു നീക്കമുണ്ടായാൽ അത് ആഗോള സാമ്പത്തിക പ്രതിസന്ധിയെ കൂടുതൽ സങ്കീർണ്ണമായിരിക്കും.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.