Saturday, September 05, 2026
News99 Kerala

ഇഡി റെയ്‌ഡിന് പിന്നാലെയുള്ള സംഘർഷങ്ങളിൽ രമേശ്‌ ചെന്നിത്തലയുടേത് കാഞ്ഞ ബുദ്ധിഎന്നു ജോയ് മാത്യു.

Logo
Editors Pick May 29, 2026 | 02:11 PM
News Image
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണ തൈക്കണ്ടിയുടെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങളിൽ, അതീവ സംയമനത്തോടെ സ്ഥിതിഗതികൾ കൈകാര്യം ചെയ്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പ്രശംസിച്ചിരിക്കുന്നു നടനും സംവിധായകനുമായ ജോയ് മാത്യു. ബുദ്ധിശൂന്യരായ അക്രമികളെ വിവേകം കൊണ്ട് കീഴ്‌പ്പെടുത്തിയ ആഭ്യന്തരമന്ത്രിയുടെ നീക്കത്തിലൂടെ കേരളത്തെ കലാപഭൂമിയാക്കാനുള്ള വലിയൊരു ഗൂഢാലോചനയാണ് പൊളിഞ്ഞതെന്ന് ജോയ് മാത്യു തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കിത്.

കേന്ദ്ര ഏജൻസിയായ ഇഡി, യുവസംരംഭകയായ വീണ തൈക്കണ്ടിയുടെ വീട്ടിൽ റെയ്ഡിന് എത്തിയപ്പോൾ ലഭിച്ച അവസരം മുതലെടുക്കാൻ അവരുടെ പിതാവിന്റെ പാർട്ടി നേതാക്കൾ അണികളെ ഇളക്കിവിടാൻ ശ്രമിച്ചുവെന്ന് ജോയ് മാത്യു വിമർശിച്ചത് . ഉദ്യോഗസ്ഥരെയും അവർ സഞ്ചരിച്ച വാഹനവും ഡ്രൈവറെയും അക്രമികൾ തല്ലിച്ചതച്ചപ്പോൾ കേരള പോലീസ് കാഴ്ചക്കാരായി നിന്നതിനെ പലരും ആഭ്യന്തര വകുപ്പിന്റെ വീഴ്ചയായിട്ടാണ് വിലയിരുത്തിയിരിക്കുന്നത്. എന്നാൽ അതിന് പിന്നിൽ ആഭ്യന്തരമന്ത്രിയുടെ വലിയൊരു ബുദ്ധിപരമായ നീക്കമുണ്ടായിരുന്നുവെന്ന് താരം ചൂണ്ടിക്കാട്ടുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.