Saturday, September 05, 2026
News99 Kerala

പാലക്കാട് ജില്ലയിലെ നെൽ കർഷകർക്ക് നെല്ലിന്റെ സംഭരണ വില ലഭിക്കാത്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിക്ക് കത്ത് നൽകി.- രമേശ് പിഷാരടി എം.എൽ.എ.

Logo
Editors Pick May 29, 2026 | 01:04 PM
News Image
പാലക്കാട് : രണ്ടാം വിള നെല്ല് സംഭരണത്തിൽ പാലക്കാട് ജില്ലയിൽ മാത്രമാണ് സഹകരണ ബാങ്കുകൾ വഴി നെല്ലിന്റെ വില നൽകുന്ന രീതി സ്വീകരിച്ചിരിക്കുന്നത്.

മറ്റു ജില്ലകളിൽ കൺസോഷ്യം ബാങ്കുകൾ വഴിയാണ് നെല്ലിന്റെ വില നൽകുന്നത്.

കഴിഞ്ഞ സർക്കാർ സ്വീകരിച്ച ഈ നടപടി പ്രകാരം 74 സഹകരണ സംഘങ്ങൾ വഴി ധാരണയായെങ്കിലും, 29 സംഘങ്ങൾക്ക് മാത്രമേ തനത് ഫണ്ട് ഉള്ളൂ.

ബാക്കി സംഘങ്ങൾ പണത്തിനായി കേരള ബാങ്കിൽ വായ്പയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ്.

കേരള ബാങ്ക് ആണെങ്കിൽ സർക്കാർ ഗ്യാരണ്ടി നൽകാതെ വായ്പ നൽകാൻ കഴിയില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു.

ഈ സാഹചര്യങ്ങൾ രമേഷ് പിഷാരടി എം.എൽ.എ മുഖ്യമന്ത്രി മുമ്പാകെ ധരിപ്പിച്ചു.

അടിയന്തരമായി തന്നെ ഇത് സംബന്ധിച്ച ഫയൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്.

ഫയലിന്മേൽ ഉടനടി നടപടികൾ സ്വീകരിച്ച് നെൽകർഷകർ നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രശ്നത്തിന് ഉടനടി പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി എം.എൽ.എ യെ അറിയിച്ചു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.