Saturday, September 05, 2026
News99 Kerala

"ലോകം മുഴുവൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഇന്ധനം കഴിയുന്നത്ര കുറച്ച് ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കുക"ബോളിവുഡ് താരം ജാക്കി ഷറഫ്

Logo
Kerala May 23, 2026 | 06:19 AM
News Image
രാജ്യത്ത് ഇന്ധനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ ആഹ്വാനത്തിന് പിന്തുണ നൽകി പ്രമുഖ ബോളിവുഡ് നടൻ ജാക്കി ഷ്രോഫ്. ലോകം മുഴുവൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ നമ്മൾ ഇന്ധനം പാഴാക്കാതെ വളരെ ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ധനം കഴിയുന്നത്ര കുറച്ച് ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ലോകം മുഴുവൻ ഇന്ന് പാപ്പരായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ഇപ്പോഴും പെട്രോളും മറ്റ് ഇന്ധനങ്ങളും ആവശ്യത്തിന് ലഭ്യമാണ് എന്നതൊരു വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ അത് വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക,” ജാക്കി ഷ്രോഫ് വ്യക്തമാക്കി.

വാർത്താ ഏജൻസി പങ്കുവെച്ച ജാക്കി ഷ്രോഫിന്റെ ഈ വീഡിയോ എക്സ് പ്ലാറ്റ്‌ഫോമിലും സോഷ്യൽ മീഡിയ പേജുകളിലും ഇതിനകം വൈറൽ ആയിരിക്കുകയാണ് . നിരവധി പേർ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.