Saturday, September 05, 2026
News99 Kerala

പുതിയ സർക്കാർ എഐക്കായി പ്രത്യേക വകുപ്പ് തന്നെ രൂപീകരിക്കുമെന്ന് "മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി"

Logo
Kerala May 21, 2026 | 06:45 AM
News Image
രാജ്യത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി (എഐ) കാബിനറ്റ് തലത്തിൽ പ്രത്യേക വകുപ്പ് രൂപീകരിച്ച് കേരളം ചരിത്രം കുറിക്കുകയാണ്.എന്നത് പുറത്തിറങ്ങിയ വകുപ്പ് വിഭജനത്തിന്റെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപന പ്രകാരം വിവരസാങ്കേതികവിദ്യ, മറ്റ് അനുബന്ധ മേഖലകൾ എന്നിവയ്‌ക്കൊപ്പം വ്യവസായ-വാണിജ്യ വകുപ്പിന് കീഴിലാണ് പുതിയ എഐ വകുപ്പും ഉൾപ്പെടുത്തിയിരിക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിയാണ് പുതിയ വകുപ്പിന്റെ ചുമതല വഹിക്കുന്നത്. സ്റ്റാർട്ടപ്പുകൾ, മൈനിങ് ആന്റ് ജിയോളജി, കൈത്തറി-ടെക്സ്റ്റൈൽസ് എന്നിവയും അദ്ദേഹത്തിന്റെ വകുപ്പുകളിൽ ഉൾപ്പെട്ടതാണ്.

എഐ രംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിടുന്ന സംസ്ഥാനം, ഇതിനായി പ്രത്യേക നയം രൂപീകരിക്കാനുള്ള പദ്ധതികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വ്യവസായ നയത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഒരു മുൻഗണനാ മേഖലയായി അംഗീകരിക്കുകയും, നിക്ഷേപങ്ങളെയും പ്രതിഭകളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര എഐ, ജെൻഎഐ കോൺക്ലേവുകൾക്ക് സംസ്ഥാനം ആതിഥേയത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ സർക്കാർ എഐക്കായി പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.