Saturday, September 05, 2026
News99 Kerala

കനത്ത ചുഴലിക്കാറ്റിൽ കൂരാച്ചുണ്ടിൽ വ്യാപക നാശനഷ്ടം; കക്കയം ഡാം റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

Logo
Kerala May 16, 2026 | 06:22 AM
News Image


*_16-05-2026 ശനി_*

കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രിയുണ്ടായ കനത്ത ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് ഒട്ടനവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നിരവധിയിടങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നു വീണതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചിരിക്കുകയാണ്.

ടൂറിസം മേഖലയായ കക്കയം ഡാം സൈറ്റ് റോഡിൻ്റെ വിവിധ ഭാഗങ്ങളിൽ വൻമരങ്ങൾ റോഡിലേക്ക് കടപുഴകി വീണതോടെ ഡാമിലേക്കുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. നിലവിൽ നാട്ടുകാരും ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും ചേർന്ന് റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ്.

കോടികളുടെ കൃഷിനാശം
പ്രദേശത്തെ ഒട്ടേറെ കൃഷിസ്ഥലങ്ങളും കാറ്റിൽ തകർന്നു തരിപ്പണമായിട്ടുണ്ട്. മലയോര കർഷകരുടെ പ്രധാന വരുമാനമാർഗ്ഗമായ റബ്ബർ, തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികൾ വ്യാപകമായി നശിച്ചതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്.

അപ്രതീക്ഷിതമായി ഉണ്ടായ ഈ പ്രകൃതിക്ഷോഭത്തിൽ നിന്നും മലയോര മേഖല ഇനിയും മുക്തമായിട്ടില്ല. അടിയന്തരമായി അധികൃതർ ഇടപെട്ട് നാശനഷ്ടങ്ങൾ വിലയിരുത്തി കർഷകർക്കും വീട് നഷ്ടപ്പെട്ടവർക്കും സഹായം എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.