Saturday, September 05, 2026
News99 Kerala

കാവിലുംപാറയിൽ അർദ്ധരാത്രിയിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; കോടികളുടെ നാശനഷ്ടം, പത്തോളം വീടുകൾ തകർന്നു

Logo
Kerala May 16, 2026 | 06:19 AM
News Image



16-05-2026 ശനി

കോഴിക്കോട്:
തൊട്ടിൽപ്പാലം- കാവിലുംപാറ പഞ്ചായത്തിലെ മലയോര മേഖലകളിൽ ഇന്ന് പുലർച്ചെയുണ്ടായ അതിശക്തമായ കൊടുങ്കാറ്റിൽ കോടികളുടെ നാശനഷ്ടം. പുലർച്ചെ രണ്ട് മണിയോടെ വീശിയടിച്ച കാറ്റിൽ പത്തോളം വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നു. ഒരു വ്യക്തിക്ക് നിസ്സാര പരിക്കേറ്റതായാണ് വിവരം. ആളപായമില്ലാതെ നാട്ടുകാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

പഞ്ചായത്തിലെ മുറ്റഞ്ഞെപ്ലാവ്, വട്ടിപ്പന, കുണ്ടുതോട് തുടങ്ങിയ പ്രദേശങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. മലയോര മേഖലയിലെ പ്രധാന ഉപജീവനമാർഗ്ഗമായ കാർഷിക മേഖലയ്ക്ക് ഈ ദുരന്തം വൻ തിരിച്ചടിയായി. ആയിരക്കണക്കിന് തെങ്ങ്, കവുങ്ങ്, ജാതി, ഗ്രാമ്പൂ, റബ്ബർ മരങ്ങളാണ് വേരോടെ പിഴുതുവീണത്. വ്യാപകമായി വാഴകൃഷിയും നശിച്ചിട്ടുണ്ട്.

വിവിധ പ്രധാന റോഡുകളിൽ മരങ്ങൾ വീണതിനെ തുടർന്ന് പുലർച്ചെ മുതൽ മലയോര മേഖലയിലേക്കുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. എന്നാൽ നാട്ടുകാരും കുണ്ടുതോട് ദുരന്തനിവാരണ സേനയും ഉടൻ തന്നെ രംഗത്തിറങ്ങി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി വരികയാണ്.

ദുരന്തബാധിത പ്രദേശങ്ങളിൽ പഞ്ചായത്ത്, റവന്യൂ, കൃഷിവകുപ്പ് അധികൃതർ നേരിട്ടെത്തി സന്ദർശനം നടത്തി. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കെടുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. അടിയന്തര സഹായം ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.