Saturday, September 05, 2026
News99 Kerala

തിരുവനന്തപുരം കല്ലമ്പലത്ത് കെ.എസ്.ആർ.ടി.സി ബസ് കണ്ടെയ്‌നർ ലോറിക്ക് പിന്നിലിടിച്ചു; 10 പേർക്ക് പരിക്ക്

Logo
Kerala May 15, 2026 | 05:12 AM
News Image

*_15-05-2026 വെള്ളി_*

തിരുവനന്തപുരം: കല്ലമ്പലത്തിന് സമീപം കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് കണ്ടെയ്‌നർ ലോറിക്ക് പിന്നിലിടിച്ച് അപകടം. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു.

പരിക്കേറ്റ പത്ത് യാത്രക്കാരെയും ഉടനടി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

മേഖലയിൽ ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഴയെത്തുടർന്ന് റോഡിലുണ്ടായ വഴുക്കലിൽ ബസ് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന കണ്ടെയ്‌നറിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. എന്നാൽ കണ്ടെയ്‌നർ ലോറിക്കോ അതിന്റെ ഡ്രൈവർക്കോ പരിക്കുകളില്ല. ലോറി റോഡരികിലേക്ക് മാറ്റി നിർത്തിയിരിക്കുകയാണ്.

സംഭവസ്ഥലത്ത് കല്ലമ്പലം പോലീസും ഫയർഫോഴ്സും എത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.