Saturday, September 05, 2026
News99 Kerala

സ്‌കൂളുകൾക്കും ആരാധ‌നാലയങ്ങൾക്കും സമീപത്തെ മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് വിജയ്.

Logo
Editors Pick May 12, 2026 | 06:42 AM
News Image
തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കിത്തുടങ്ങി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തെ ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബസ് സ്റ്റാൻഡുകൾക്കും സമീപം പ്രവർത്തിക്കുന്ന 717 മദ്യശാലകൾ ഉടനടി അടച്ചുപൂട്ടാൻ അദ്ദേഹം ഉത്തരവിട്ടിരിക്കുന്നു . ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ, സ്കൂളുകൾ, കോളജുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന മദ്യശാലകൾക്കാണ് ഈ ഉത്തരവിന് ബാധകം.

തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷന് കീഴിൽ പ്രവർത്തിക്കുന്ന മദ്യശാലകളിൽ 717 എണ്ണമാണ് ഈ ഘട്ടത്തിൽ പൂട്ടുന്നത്. ഇതിൽ 276 എണ്ണം ആരാധനാലയങ്ങളുടെ പരിസരത്തും 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും 255 എണ്ണം തിരക്കേറിയ ബസ് സ്റ്റാൻഡുകൾക്ക് അടുത്തും പ്രവർത്തിക്കുന്നതാണ് . രണ്ടാഴ്‌ചയ്ക്കകം ഈ മദ്യശാലകൾ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിരിക്കുന്നു. നിലവിൽ 4,765 മദ്യശാലകളാണ് തമിഴ്‌നാട്ടിലുള്ളത്.

പൊതുയിടങ്ങളിലെ മദ്യപാനവും ഇതുമൂലമുണ്ടാകുന്ന അതിക്രമങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർക്കാരിന്റെ ഈ നീക്കം ഉള്ളത് . വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നത് തടയാൻ ഈ തീരുമാനം വലിയ രീതിയിൽ സഹായകമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . കഴിഞ്ഞ ഞായറാഴ്ചയാണ് തമിഴക വെട്രി കഴകം അധ്യക്ഷനായ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. കോൺഗ്രസ്, ഇടതുപക്ഷം, വിസികെ, മുസ്ലിം ലീഗ് എന്നീ പാർട്ടികളുടെ പിന്തുണയോടെ രൂപീകരിച്ച വിജയ് സർക്കാരിന്റെ ഈ ആദ്യ നടപടി വലിയ ജനപിന്തുണയാണ് നേടിയിരിക്കുന്നത് .

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.