Saturday, September 05, 2026
News99 Kerala

ഇസ്രയേലിൽ ഹ്ൻ്റാവൈറസ് വൈറസ്ബാധ സ്ഥിരീകരിച്ചത് കിഴക്കൻ യൂറോപ്പിൽ

Logo
International May 08, 2026 | 07:11 AM
News Image
ഇസ്രയേലിൽ ആദ്യമായി ഹന്റാവൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കിഴക്കൻ യൂറോപ്പിൽ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒരാളിലാണ് രോഗം കണ്ടെത്തിയതെന്ന് മാരിവ് വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ജെറൂസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് കിഴക്കൻ യൂറോപ്പിൽ താമസിച്ചിരുന്ന വ്യക്തിക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് ശരീരത്തിൽ ഹന്റാവൈറസിനെതിരെയുള്ള ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്.രോഗിയുടെ പേരുവിവരങ്ങളോ താമസസ്ഥലമോ അധികൃതർ പുറത്തുവിടുന്നില്ല.

നിലവിൽ എംവി ഹോണ്ടിയസ് (MV Hondius) എന്ന ക്രൂയിസ് കപ്പലിൽ പടരുന്ന അപകടകാരിയായ 'ആൻഡീസ്' വകഭേദമല്ല ഇസ്രയേലിലെ രോഗിയിൽ കണ്ടെത്തിയത്. പകരം യൂറോപ്യൻ വകഭേദമാണ് ഇതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണയായി എലി, ചുണ്ടെലി തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലൂടെയാണ് ഹന്റാവൈറസ് മനുഷ്യരിലേക്ക് പകർന്നു വരുന്നത്.

ശക്തമായ പനി, പേശി വേദന, തളർച്ച എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ കാണിക്കുന്നത്. രോഗം ഗുരുതരമായാൽ ഹന്റാവൈറസ് പൾമണറി സിൻഡ്രോം എന്ന അവസ്ഥയിലേക്ക് മാറാം. ഇത് ശ്വാസതടസ്സം, ശ്വാസകോശത്തിൽ ദ്രാവകം നിറയുക, രക്തസമ്മർദ്ദം കുറയുക, ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാവുക തുടങ്ങിയ മാരകമായ പ്രശ്നങ്ങൾക്ക് കാരണമാകും.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.