Sunday, September 06, 2026
News99 Kerala

ഖാർഗെയുടെ ചെരിപ്പ് സ്വന്തം കൈകൊണ്ട് എടുത്തു കൊടുത്ത് രാഹുൽ

Logo
Editors Pick May 08, 2026 | 06:23 AM
News Image
രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ ഇടയിൽ എന്നും വിനയത്തിന്റെയും ലാളിത്യത്തിന്റെയും ഉദാഹരണമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുലിന്റെ അത്തരമൊരു ഇടപെടലാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ചെരിപ്പ് രാഹുൽ ഗാന്ധി തന്റെ കൈകൾ കൊണ്ട് എടുത്തുകൊടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്.

ഇന്ന് ഡൽഹിയിലെ വസതിയിൽ വച്ചാണു ഹൃദയം കവർന്ന സംഭവം നടന്നത്. ഖാർഗെയെ പുറത്തു കാത്തുനിൽക്കുകയായിരുന്നു രാഹുൽ. ഇതിനിടെ പുറത്തെത്തിയ ഖാർഗെ ചെരിപ്പ് കാലിൽ ധരിക്കാൻ വിഷമിക്കുന്നത് കണ്ട രാഹുൽ അടുത്ത് ചെന്ന് ശരിയാക്കിക്കൊടുത്തു .

അവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ തന്റെ കാൽ ഉപയോഗിച്ച് ആ ചെരുപ്പ് ഖാർഗെയുടെ അടുത്തേക്ക് നീക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട രാഹുൽ ഗാന്ധി ഒട്ടും മടിക്കാതെ ഉടൻ തന്നെ താഴേക്ക് കുനിഞ്ഞ് ആ ചെരുപ്പുകൾ തന്റെ കൈകൾ കൊണ്ട് എടുത്ത് ഖാർഗെക്ക് സൗകര്യപ്രദമായ രീതിയിൽ അദ്ദേഹത്തിന്റെ പാദങ്ങൾക്ക് മുന്നിൽ വെച്ചുകൊടുക്കുകയായിരുന്നു.

സാധാരണയായി വിഐപി സംസ്‌കാരത്തിൽ മറ്റുള്ളവരുടെ ചെരുപ്പുകൾ തൊടാൻ നേതാക്കൾ മടിക്കാറുള്ളപ്പോഴാണ്, രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ഈ ലാളിത്യം പ്രകടിപ്പിച്ചത്. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണിപ്പോൾ. 'ഇതാണ് യഥാർത്ഥ സംസ്‌കാരം' എന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് വീഡിയോക്ക് താഴെ വരുന്നത്. രാഷ്ട്രീയത്തിന് അതീതമായി മുതിർന്നവരോടുള്ള ബഹുമാനമാണ് രാഹുൽ ഉയർത്തിപ്പിടിച്ചതെന്ന് ആളുകൾ ചൂണ്ടിക്കാട്ടുന്നതു. കേവലം സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.