Saturday, September 05, 2026
News99 Kerala

*ലീഗ് തരംഗത്തിൽ ആടി ഉലഞ്ഞ് ഇടതുകോട്ടകൾ; താനൂരിലും തിരൂരിലും ഭൂരിപക്ഷം, കുതിച്ചുയർന്ന് യുഡിഎഫ്!*

Logo
Kerala May 04, 2026 | 05:05 AM
News Image
*2026മെയ്‌ 04*
*1447 ദുൽ ഖഅദ് 16*
*1201 മേടം 21*
*തിങ്കൾ l അനിഴം*

https://chat.whatsapp.com/Gr9VXDendHL0YEwky0Vvih

മലപ്പുറം: സംസ്ഥാന നിയമസഭാ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലബാറിലും പരിസര പ്രദേശങ്ങളിലും മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും അശ്വമേധം. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങൾ പിന്നിടുമ്പോൾ പ്രധാന മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് സ്ഥാനാർത്ഥികൾ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തിയിരിക്കുകയാണ്.
പ്രധാന ലീഡ് നില ഇങ്ങനെ:
താനൂർ: വൻ അട്ടിമറി ലക്ഷ്യമിടുന്ന വി.വി നവാസ് 10,821 വോട്ടുകൾക്ക് മുന്നിലാണ്.
വേങ്ങര: കെ.എം ഷാജി 13,503 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തന്റെ ആധിപത്യം ഉറപ്പിക്കുന്നു.
തവനൂർ: വി.എസ് ജോയ് 12,154 വോട്ടുകൾക്ക് മുന്നിലാണ്, ഇടതുകോട്ടയിൽ വലിയ വിള്ളലാണ് ഇവിടെ ദൃശ്യമാകുന്നത്.
പേരാമ്പ്ര: സിറ്റിംഗ് സീറ്റിൽ വെല്ലുവിളി ഉയർത്തി പി.കെ തഹ്ലിയ 10,834 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.
തിരൂർ: രണ്ടാം ഘട്ട വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കുറുക്കോളി മൊയ്തീൻ മുന്നേറ്റം തുടരുകയാണ്.
മുസ്ലിം ലീഗ് അണികൾക്കിടയിൽ വലിയ ആവേശമാണ് ഈ ഫലസൂചനകൾ നൽകുന്നത്. പല എൽഡിഎഫ് കേന്ദ്രങ്ങളിലും വോട്ടുകൾ ചോരുന്നത് ഇടത് ക്യാമ്പുകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഭൂരിപക്ഷം ഇനിയും ഉയരുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.