Saturday, September 05, 2026
News99 Kerala

ഫിഫ കോൺഗ്രസിൽ ഇസ്രയേൽ പ്രതിനിധിക്ക് കൈകൊടുക്കാതെ ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്റ്

Logo
International May 01, 2026 | 05:53 AM
News Image
വാങ്കൂവറിൽ നടന്ന എഴുപത്തിയാറാമത് ഫിഫ കോൺഗ്രസിനിടെ ഇസ്രയേൽ പ്രതിനിധിക്ക് കൈകൊടുക്കാതെ ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്. ഏപ്രിൽ 30-ന് നടന്ന ചടങ്ങിൽ ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജിബ്രീൽ റജൂബാണ് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ബസിം ഷെയ്ഖ് സുലൈമാന് കൈകൊടുക്കാൻ വിസമ്മതിച്ചിരിക്കുന്നത് .

ഫുട്ബോൾ ലോകത്തെ ഭിന്നതകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഇരു നേതാക്കളെയും വേദിയിലേക്ക് ക്ഷണിക്കുകയും ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നത് . ഫുട്ബോളിൽ രാഷ്ട്രീയം കലർത്തരുത് എന്ന് തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞ അറബ്-ഇസ്രയേൽ പ്രതിനിധിയായ ഷെയ്ഖ് സുലൈമാൻ ഹസ്തദാനത്തിന് തയ്യാറായി നിന്നെങ്കിലും റജൂബ് അതിന് തയാറായില്ല. ഒരു ഫാസിസ്റ്റ്, വംശീയ സർക്കാരിനെ പ്രതിനിധീകരിക്കുന്ന വ്യക്തിക്ക് കൈകൊടുക്കാൻ തനിക്ക് കഴിയില്ലെന്ന് പിന്നീട് അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരിക്കുന്നു .

വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ക്ലബ്ബുകൾക്ക് ഉപരോധം ഏർപ്പെടുത്തണമെന്ന് റജൂബ് ഫിഫയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫിഫ അത് നിരസിച്ചിരുന്നു. ഗസ്സയിൽ തുടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര കായിക വേദികളിലും നിലനിൽക്കുന്ന കടുത്ത സമ്മർദ്ദവും തർക്കങ്ങളുമാണ് ഈ സംഭവത്തിലൂടെ വീണ്ടും പ്രകടമാമായിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.