Monday, September 07, 2026
News99 Kerala

ചെറുകുന്നത്ത് കനാലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

Logo
Editors Pick April 28, 2026 | 10:01 AM
News Image
ചെറുകുന്നത്ത് കനാലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

ചെറുകുന്നത്ത് കനാലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

പെരുമ്പാവൂർ: അവധി ദിനത്തിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പൂമല കെ.എം.ബി കോളജിലെ അജ്മൽ, അജ്സൽ എന്നീ രണ്ടു വിദ്യാർത്ഥികൾ ചെറുകുന്നം കനാലിൽ മുങ്ങിമരിച്ചു.

അവധി ദിവസമായതിനാൽ നാല് സുഹൃത്തുകൾ ചേർന്ന് കുളിക്കുന്നതിനായി കനാലിലെത്തെത്തിയതായിരുന്നു. മൂന്നു പേർ കനാലിൽ ഇറങ്ങി. ഇവർ ശക്തമായ നീരൊഴുക്കിലും ആഴത്തിലും പെട്ട് അപകടത്തിൽപ്പെടുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രണ്ട് പേരെയും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ സ്ഥലമായതിനാൽ ചെറുകുന്നം കനാലിൽ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് യുവാക്കൾ എത്തുന്നതായി നാട്ടുകാർ പറയുന്നു. പ്രത്യേകിച്ച് അവധി ദിവസങ്ങളിൽ ആളുകൾ കൂടുന്നതോടെ അപകടസാധ്യത ഉയരുന്നതായും ആശങ്ക ഉയരുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.