Saturday, September 05, 2026
News99 Kerala

കണ്ണീരിലലിഞ്ഞ് തൃശ്ശൂർ പൂരം ; വെടിക്കെട്ട് ദുരന്തത്തിന്റെ നൊമ്പരമായി കൊണ്ട് ഇത്തവണത്തെ കുടമാറ്റം

Logo
Editors Pick April 27, 2026 | 05:56 AM
News Image
തൃശൂർ- മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, ആഘോഷങ്ങളും ആചാരങ്ങളും പരിമിതപ്പെടുത്തി ചടങ്ങുകളോടെ ഇത്തവണത്തെ തൃശൂർ പൂരം നടന്നു. പൂരപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന കുടമാറ്റം വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെറും 15 മിനിറ്റായി ചുരുക്കിയിരിക്കുന്നു. സാധാരണഗതിയിൽ ഒന്നര മണിക്കൂറോളം നീണ്ടുനിൽക്കാറുള്ള കുടമാറ്റമാണ്, അപകടത്തിൻ്റെ 15 മിനിറ്റായി ചുരുക്കിയത്. വൈകിട്ട് ആറുമണിക്ക് ആരംഭിച്ച കുടമാറ്റം 6.20-ഓടെ സമാപിച്ചു. ഇത്തവണ പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമാണ് നടന്നത്.

അതിരാവിലെ കണിമംഗലം ശാസ്‌താവ് പൂരനഗരിയിലേക്ക് പുറപ്പെട്ടതോടെയാണ് തൃശൂർ പൂരം ഉണർന്നത്. വലിയാലുക്കൽ കുട്ടിശങ്കരൻ കോലമേറ്റിയ
എഴുന്നള്ളിപ്പിന് ജിതിൻ കല്ലാറ്റ് മേളപ്രമാണിയായി. തുടർന്ന് പനമുക്കംപിള്ളി ശാസ്താവ് വടക്കുന്നാഥനിലെത്തി. തെട്ടുപിന്നാലെ പെരുമ്പളം ശരത്തിന്റെ മേളപ്രമാണത്തിൽ ഘടകപൂരങ്ങളും പൂരനഗരിയിലെത്തി.

പൂരപ്രേമികൾ ഏറെ കാത്തിരുന്ന ചെമ്പുക്കാവ് ഭഗവതിയുടെ വരവ് ആവേശകരമായി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു ഇത്തവണ തിടമ്പേറ്റിയത്. പാറമേക്കാവ് അഭിഷേകിന്റെ മേളപ്രമാണത്തിൽ കിഴക്കേ നട വഴി വടക്കുന്നാഥനിലെത്തിയ രാമചന്ദ്രൻ തെക്കേ നടവഴി പുറത്തേക്ക്

ഇറങ്ങിയപ്പോൾ ആരാധകരുടെ ആവേശം ഉച്ചസ്ഥായിയിലായി.

ഒൻപത് ആനകളുടെ അകമ്പടിയോടെ പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ മേളപ്രമാണത്തിൽ കാരമുക്ക് ഭഗവതിയും വടക്കുന്നാഥനിലെത്തി. ശങ്കരംകുളങ്ങര ഉദയനാണ് ഇതിന് തിടമ്പേറ്റിയത്. തുടർന്ന് ഒൻപത് ആനകളുടെ അകമ്പടിയോടെ ലാലൂർ ഭഗവതിയും ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളി. പാറമേക്കാവ് അർജുനായിരുന്നു ഇതിന്റെ മേളപ്രമാണി. ഇലഞ്ഞിത്തറ മേളത്തിന് ശേഷമാണ് കുടമാറ്റത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുള്ളത്. ആഘോഷങ്ങൾ കുറവായെങ്കിലും ആചാരനിഷ്ഠയോടെ ഇത്തവണത്തെ പൂരം പൂർത്തിയായത്

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.